BUSINESS

തിരക്ക് കുറയ്ക്കാൻ വെൻഡിങ് മെഷീൻ വഴി മദ്യം ; ബെവ്കോയുടെ ഐഡിയ ക്ലിക്ക് ആയാൽ കൂടുതൽ ഇടങ്ങളിലേക്ക്


തിരുവനന്തപുരം ∙ ബവ്റിജസ് ഔട്‌ലെറ്റുകളിലെ തിരക്കു കുറയ്ക്കാൻ സെൽഫ് വെൻഡിങ് മെഷീൻ അവതരിപ്പിക്കാൻ ബവ്റിജസ് കോർപറേഷൻ. പരീക്ഷണാടിസ്ഥാനത്തിൽ കൊച്ചി വൈറ്റില മെട്രോ സ്റ്റേഷനിലെ സൂപ്പർ പ്രീമിയം ഔട്‌ലെറ്റിൽ നടപ്പാക്കാനാണ് ആലോചന. വിജയമെന്നു കണ്ടാൽ പിന്നീടു പ്രീമിയം ഔട്‌ലെറ്റുകളിൽ നടപ്പാക്കും. ബാങ്കുകളുടെ സഹകരണത്തോടെ വെൻഡിങ് മെഷീൻ സ്ഥാപിക്കും. കുപ്പികൾ മെഷീനിൽ സ്റ്റോർ ചെയ്യും. ഉപയോക്താക്കൾക്കു ടച്ച് സ്ക്രീൻ വഴി ഇഷ്ടമുള്ള മദ്യം തിരഞ്ഞെടുത്തശേഷം കാർഡ് അല്ലെങ്കിൽ യുപിഐ മാർഗത്തിൽ പേയ്മെന്റ് നടത്താം. കുപ്പി മെഷീനിൽനിന്നു തന്നെ ശേഖരിക്കാനാകും. ബില്ലും ലഭിക്കും. മെഷീൻ വഴി ഇഷ്ടമുള്ള മദ്യം തിരഞ്ഞെടുത്തു പേയ്മെന്റ് നടത്തിയ ശേഷം കൗണ്ടറിൽനിന്നു മദ്യം കൈമാറുന്ന രീതിയും ആലോചനയിലുണ്ട്.


Travel ⏭️

Back to top button