AUTO

സ്റ്റിയറിങ് തകരാർ: 20 ലക്ഷത്തിലധികം കാറുകൾ തിരിച്ചുവിളിച്ച് ഫോക്‌സ്‌വാഗൺ


വോൾഫ്സ്ർബുർഗ്: പ്രമുഖ ജർമൻ വാഹന നിർമാതാക്കളായ ഫോക്‌സ്‌വാഗൺ തങ്ങളുടെ ജനപ്രിയ മോഡലുകളിൽ സ്റ്റിയറിങ് തകരാർ കണ്ടെത്തിയതിനെത്തുടർന്ന് വൻതോതിൽ കാറുകൾ തിരിച്ചുവിളിക്കുന്നു. സ്റ്റിയറിങ് ഗിയർബോക്സിനെ ഘടിപ്പിക്കുന്ന ബോൾട്ടുകൾക്ക് തുരുമ്പെടുക്കാൻ സാധ്യതയുണ്ടെന്നും ഇത് ഡ്രൈവിങ്ങിനിടെ സ്റ്റിയറിങ് പൂർണ്ണമായും പ്രവർത്തനരഹിതമാകാൻ ഇടയാക്കുമെന്നും ജർമൻ ഫെഡറൽ മോട്ടോർ ട്രാൻസ്‌പോർട്ട് അതോറിറ്റി മുന്നറിയിപ്പ് നൽകി.ബാധിക്കപ്പെടുന്ന പ്രധാന മോഡലുകൾഏകദേശം പതിനൊന്ന് വർഷത്തോളമുള്ള ഉൽപാദന കാലയളവിൽ പുറത്തിറങ്ങിയ ജനപ്രിയ കാറുകൾക്കാണ് ഈ തകരാർ കണ്ടെത്തിയിട്ടുള്ളത്:മോഡലുകൾ: നിർമാണ കാലയളവ്: 2013 സെപ്റ്റംബർ മുതൽ 2024 ജൂലൈ വരെയുള്ള കാലയളവിൽ വിപണിയിലെത്തിയ വാഹനങ്ങൾ.തകരാർ ഗുരുതരം; പക്ഷേ അപകടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല


Sports ⏭️

Back to top button