മാരുതി സുസുക്കി ഫ്രോങ്ക്സ് കുതിപ്പിൽ: ഈ എസ്യുവി ഹിറ്റായതെങ്ങനെ?

ഇന്ത്യൻ വാഹന വിപണിയിൽ എസ്യുവികൾക്കുള്ള ഡിമാൻഡ് കുതിച്ചുയരുകയാണ്, ഇതിനനുസൃതമായി നിരവധി പുതിയ മോഡലുകളും വിപണിയിലെത്തുന്നുണ്ട്. എന്നാൽ വർഷാവർഷം പുറത്തിറങ്ങുന്നവയിൽ വിരലിലെണ്ണാവുന്ന വാഹനങ്ങൾ മാത്രമേ ആരാധകരുടെ പ്രതീക്ഷയ്ക്കൊത്ത് ഉയരാറുള്ളൂ. ആകർഷകമായ രൂപകൽപ്പനയും അത്യാധുനിക സാങ്കേതികവിദ്യയും കരുത്തുറ്റ എൻജിൻ ശേഷിയുമുള്ള ഒരു എസ്യുവി മാരുതി സുസുക്കി അവതരിപ്പിക്കുന്നുവെന്ന വാർത്ത അറിഞ്ഞപ്പോൾ മുതൽ വാഹനപ്രേമികൾ വലിയ പ്രതീക്ഷയിലായിരുന്നു. ഒരു വർഷം പിന്നിടുമ്പോൾ, വിപണിയിൽ വൻ നേട്ടങ്ങൾ കൊയ്തുകൊണ്ട് മാരുതി സുസുക്കി വിക്ടോറിസ് ചരിത്രം കുറിച്ചിരിക്കുകയാണ്.
ഈ വാഹനത്തിന്റെ ഏറ്റവും വലിയ പ്രത്യേകത ഇതിലെ വൈവിധ്യമാർന്ന പവർട്രെയിൻ സംവിധാനങ്ങളാണ്. നാല് വ്യത്യസ്ത എൻജിൻ-ട്രാൻസ്മിഷൻ കോമ്പിനേഷനുകളാണ് മാരുതി വിക്ടോറിസിൽ ഒരുക്കിയിരിക്കുന്നത്. 103പിഎസ് കരുത്തും 139എൻഎം ടോർക്കുമേകുന്ന 1.5 ലീറ്റർ സ്മാർട്ട് ഹൈബ്രിഡ് പെട്രോൾ എൻജിൻ 5-സ്പീഡ് മാനുവൽ, 6-സ്പീഡ് ഓട്ടമാറ്റിക് ഗിയർബോക്സുകളിൽ ലഭ്യമാണ്. കൂടാതെ, 87.8പിഎസ് കരുത്തും 121.5എൻഎം ടോർക്കുമുള്ള 1.5 ലീറ്റർ പെട്രോൾ+ എസ്-സിഎൻജി പതിപ്പിൽ 5-സ്പീഡ് മാനുവൽ ട്രാൻസ്മിഷനാണ് നൽകിയിരിക്കുന്നത്. മികച്ച പ്രകടനത്തിനായി 116പിഎസ് കരുത്തും 141എൻഎം ടോർക്കുമുള്ള 1.5 ലീറ്റർ സ്ട്രോങ് ഹൈബ്രിഡ് എൻജിനും ഇ-സിവിടി ട്രാൻസ്മിഷനും വാഹനത്തിലുണ്ട്.
എൻജിൻ മികവിനൊപ്പം തന്നെ മാരുതിയുടെ മുഖമുദ്രയായ മികച്ച ഇന്ധനക്ഷമത നിലനിർത്താനും വിക്ടോറിസ് ശ്രദ്ധിച്ചിട്ടുണ്ട്. 1.5 ലീറ്റർ സ്മാർട്ട് ഹൈബ്രിഡ് പെട്രോൾ പതിപ്പ് മാനുവലിൽ 21.18 കിലോമീറ്ററും ഓട്ടമാറ്റിക്കിൽ 21.06 കിലോമീറ്ററും മൈലേജ് നൽകുന്നു. സിഎൻജി പതിപ്പിലേക്ക് വരുമ്പോൾ 27.02 കിലോമീറ്റർ മൈലേജും, സ്ട്രോങ് ഹൈബ്രിഡ് പതിപ്പിൽ 28.65 കിലോമീറ്റർ മൈലേജും വാഹനം വാഗ്ദാനം ചെയ്യുന്നു.
ഏഴ് ആകർഷകമായ നിറങ്ങളിൽ ലഭ്യമാകുന്ന വിക്ടോറിസ് ഡിസൈൻ കൊണ്ടും ശ്രദ്ധേയമാണ്. എറ്റേണൽ ബ്ലൂ, സിസ്ലിങ് റെഡ്, മിസ്റ്റിക് ഗ്രീൻ, ബ്ലൂയിഷ് ബ്ലാക്ക്, സ്പ്ലെൻഡിഡ് സിൽവർ, മാഗ്മ ഗ്രീൻ, പേൾ ആർട്ടിക് വൈറ്റ് എന്നിവയാണ് പ്രധാന വർണ്ണങ്ങൾ. എറ്റേണൽ ബ്ലൂ, സ്പ്ലെൻഡിഡ് സിൽവർ, സിസ്ലിങ് റെഡ് എന്നിവയിൽ ബ്ലൂയിഷ് ബ്ലാക്ക് റൂഫോടു കൂടിയ ഡ്യുവൽ ടോൺ പതിപ്പുകൾ കൂടി എത്തുമ്പോൾ മൊത്തം പത്ത് കളർ ഓപ്ഷനുകൾ ഉപഭോക്താക്കൾക്ക് ലഭിക്കുന്നു.
മാരുതിയുടെ ഏറ്റവും ഫീച്ചർ-റിച്ച് മോഡലുകളിൽ ഒന്നെന്ന ഖ്യാതിയും വിക്ടോറിസിനുണ്ട്. വാഹനത്തിന്റെ ഉള്ളിലെ പ്രീമിയം ലുക്കിനായി ലെതറൈറ്റ് അപ്ഹോൾസ്റ്ററിയും സോഫ്റ്റ് ടച്ച് പാഡിംഗും നൽകിയിരിക്കുന്നു. യാത്രക്കാരുടെ താൽപ്പര്യത്തിനനുസരിച്ച് കാബിനിലെ അന്തരീക്ഷം മാറ്റാൻ സാധിക്കുന്ന 64 നിറങ്ങളിലുള്ള ആംബിയന്റ് ലൈറ്റിങ് ഇതിന്റെ മറ്റൊരു പ്രത്യേകതയാണ്.




