NEWS

മാനവീയം വീഥി സ്വകാര്യവൽക്കരിക്കാനുള്ള നീക്കം അനുവദിക്കില്ല

തിരുവനന്തപുരം നഗരത്തിലെ മാനവീയം വീഥിയിൽ സംഗീത പരിപാടി നടത്തുന്നതിന് അനുമതി നൽകിയില്ലെന്ന പ്രചാരണങ്ങൾക്ക് മറുപടിയുമായി തിരുവനന്തപുരം മേയർ വി.വി. രാജേഷ് രംഗത്തെത്തി. നവംബർ 14-ന് പുഷ്പവതിയുടെ സംഗീത പരിപാടി സംഘടിപ്പിക്കാൻ ആരും അപേക്ഷ നൽകിയിട്ടില്ലെന്നും, അങ്ങനെ ഒരപേക്ഷ താൻ നിഷേധിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പാളയം മാർക്കറ്റിനെപ്പോലെ മാനവീയം വീഥിയെയും ചിലർ സ്വകാര്യ സ്വത്താക്കി മാറ്റാൻ ശ്രമിക്കുന്നുണ്ടെന്നും അതിനെയാണ് താൻ എതിർത്തതെന്നും മേയർ തുറന്നടിച്ചു. താൻ ഉന്നയിച്ച കാര്യങ്ങൾ തെളിയിക്കുന്നതിനായി അപേക്ഷയുടെ പകർപ്പും അദ്ദേഹം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.

മേയർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിന്റെ പ്രസക്തഭാഗങ്ങൾ ഇപ്രകാരമാണ്: “കലപരിപാടികൾക്കും സംഗീതനിശകൾക്കും നിശ്ചിത ഫീസ് ഈടാക്കി അനുമതി നൽകുന്ന രീതിയാണ് കോർപറേഷനുള്ളത്. എന്നാൽ നവംബർ 14-ലെ പരിപാടിക്കായി ‘മാനവീയം വീഥി രജത ജൂബിലി ആഘോഷസമിതി’ എന്ന പേരിൽ ഓൺലൈൻ വഴി അപേക്ഷ ലഭിക്കുകയുണ്ടായി. എന്നാൽ ഇത്തരത്തിൽ ഒരു സമിതി രൂപീകരിച്ചതായോ, അപേക്ഷകനെ കൺവീനറായി നിയമിച്ചതായോ ഉള്ള യാതൊരുവിധ രേഖകളും കോർപറേഷന്റെ പക്കലില്ല. മാത്രമല്ല, കൗൺസിലിൽ ഇത് സംബന്ധിച്ച് ഒരു പ്രമേയവും പാസാക്കിയിട്ടില്ല. സ്വയം പ്രഖ്യാപിത സമിതികളായി ആരെങ്കിലും എത്തിയാൽ അത് അതേപടി അംഗീകരിക്കാൻ കോർപറേഷന് സാധിക്കില്ല.”

Fashion ⏭️

Back to top button