NEWS
വൈറ്റ് ഹൗസ് പ്രസ്സ് പ്രവേശന വിലക്ക്: പ്രമുഖ മാധ്യമ സ്ഥാപനങ്ങൾക്ക് അനുകൂല ഉത്തരവ്, ഭരണകൂടത്തിന് തിരിച്ചടി

വാഷിങ്ടൻ∙ അമേരിക്കൻ രാഷ്ട്രീയത്തിലും മാധ്യമ ലോകത്തും വലിയ കോളിളക്കം സൃഷ്ടിച്ച വൈറ്റ് ഹൗസ് പ്രസ്സ് പ്രവേശന വിലക്ക് വിഷയത്തിൽ ഭരണകൂടത്തിന് തിരിച്ചടി. പ്രമുഖ മാധ്യമ സ്ഥാപനങ്ങളായ സിഎൻഎൻ, പൊളിറ്റിക്കോ, എംഎസ് നൗ, എന്നിവയുടെ മാധ്യമ വിലക്ക് തടഞ്ഞുകൊണ്ട് ഫെഡറൽ കോടതി നിർണായക ഉത്തരവ് പുറപ്പെടുവിച്ചു. 14 ദിവസത്തെ താൽക്കാലിക റെസ്ട്രെയിനിങ് ഉത്തരവാണ് ഈ വിഷയത്തിൽ കോടതി പുറപ്പെടുവിച്ചിരിക്കുന്നത്.തങ്ങളുടെ ഭരണകൂടത്തിന്റെ ശൈലിക്ക് അനുകൂലമല്ലാത്ത വാർത്തകൾ നൽകുന്നുവെന്നും പക്ഷപാതപരമായി പെരുമാറുന്നുവെന്നും ആരോപിച്ച് ഈ പ്രമുഖ മാധ്യമങ്ങളുടെ വൈറ്റ് ഹൗസ് പ്രസ്സ് ക്രെഡൻഷ്യലുകൾ ഭരണകൂടം റദ്ദാക്കുകയായിരുന്നു. യാതൊരുവിധ മുൻകൂർ നോട്ടീസോ കൃത്യമായ വിശദീകരണമോ നൽകാതെ മാധ്യമപ്രവർത്തകരെ വൈറ്റ് ഹൗസിൽ പ്രവേശിക്കുന്നതിൽ നിന്നും വിലക്കിയത് അമേരിക്കൻ ഭരണഘടനയുടെ അഞ്ചാം ഭേദഗതി ഉറപ്പുനൽകുന്ന ‘വ്യവസ്ഥാപിത നീതി’യുടെ ലംഘനമാണെന്ന് കോടതി നിരീക്ഷിച്ചു. മാധ്യമങ്ങളുടെ വാദങ്ങൾ ശരിവച്ച ജഡ്ജി, ബന്ധപ്പെട്ട മാധ്യമപ്രവർത്തകരുടെ പ്രസ്സ് പാസുകൾ ഉടൻ തന്നെ പുനഃസ്ഥാപിക്കാൻ വൈറ്റ് ഹൗസിന് കർശന നിർദേശം നൽകി.
Fashion ⏭️




