NEWS
മുഖ്യമന്ത്രിയുടെ സന്ദർശനം: ഇടുക്കിയിൽ വെള്ളിയാഴ്ച ഗതാഗത നിയന്ത്രണം

കട്ടപ്പന ∙ മുഖ്യമന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 2.30 മുതൽ 6 വരെ നഗരത്തിൽ പൊലീസ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ഇടുക്കി ഭാഗത്തു നിന്ന് ഏലപ്പാറ മേഖലയിലേക്കു പോകേണ്ട ചെറുവാഹനങ്ങൾ വെള്ളയാംകുടിയിൽ നിന്നു തൊവരയാർ ബൈപാസ് വഴി തിരിഞ്ഞുപോകണം. വലിയ വാഹനങ്ങൾ ഇടുക്കിക്കവലയിൽ നിന്നു വലത്തേക്ക് തിരിഞ്ഞുപോകണം.ഇടുക്കി ഭാഗത്തു നിന്നു നെടുങ്കണ്ടം മേഖലയിലേക്കും ടൗണിലേക്കുമുള്ള വാഹനങ്ങൾ കെഎസ്ആർടിസി ഡിപ്പോ ജംക്‌ഷനിൽ നിന്ന് ഇടത്തേക്ക് തിരിഞ്ഞ് വെട്ടിക്കുഴക്കവല-പേഴുംകവല-എസ്എൻ ജംക്‌ഷൻ-ഇടശേരി ജംക്‌ഷൻ വഴി പോകണം. ഇരട്ടയാർ ഭാഗത്തു നിന്നു ടൗണിലേക്കുള്ള വാഹനങ്ങളും വെട്ടിക്കുഴക്കവലയിൽ നിന്ന് ഇതേ റൂട്ടിൽ ഇടശേരി ജംക്‌ഷൻ വഴി പോകണം. പുളിയൻമല ഭാഗത്തു നിന്ന് ഇടുക്കി ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ ഇടശേരി ജംക്‌ഷനിൽ നിന്ന് വലത്തേക്ക് തിരിഞ്ഞ് എസ്എൻ ജംക്‌ഷൻ-പേഴുംകവല-വെട്ടിക്കുഴക്കവല-കെഎസ്ആർടിസി ജംക്‌ഷൻ വഴി തിരിഞ്ഞുപോകണം. പുളിയൻമല ഭാഗത്തു നിന്ന് ഏലപ്പാറ മേഖലയിലേക്കുള്ള വാഹനങ്ങൾ പാറക്കടവ് ബൈപാസിലൂടെ പള്ളിക്കവല-സ്‌കൂൾക്കവല വഴി പോകണം.
Fashion ⏭️




