AUTO

21,000 കോടിയുടെ പോരാട്ടം: ബ്രിട്ടീഷ് സൈന്യത്തിനായി നേർക്കുനേർ 7 വമ്പന്മാർ; ഡിഫൻഡർ മുതൽ ലാൻഡ് ക്രൂസർ വരെ


കാലപ്പഴക്കം ചെന്ന ലാന്‍ഡ് റോവര്‍ പിന്‍സ് ഗൗവര്‍ വാഹനങ്ങള്‍ക്കു പകരക്കാരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ബ്രിട്ടീഷ് സൈന്യം. വാറ്റ് ഒഴിവാക്കി 200 കോടി പൗണ്ട് (ഏകദേശം 21,000 കോടി രൂപ) ചെലവു പ്രതീക്ഷിക്കുന്ന ഈ പദ്ധതിയുടെ ആകെ തുക നികുതി കൂടി ഉള്‍പ്പെടുത്തിയാല്‍ 250 കോടി പൗണ്ടിലേക്ക് കുതിക്കും. മത്സരത്തില്‍ വിജയിക്കുന്ന കമ്പനികളുടെ 9,500ലേറെ വാഹനങ്ങളാണ് ബ്രിട്ടീഷ് സേനയുടെ ഭാഗമാവുക. അന്തിമ ടെന്‍ഡര്‍ പുറപ്പെടുവിച്ചിട്ടില്ലെങ്കില്‍ പോലും മുന്‍ നിര പ്രതിരോധ വാഹന നിര്‍മാണ ഗ്രൂപ്പുകള്‍ അവരുടെ അത്യാധുനിക വാഹനങ്ങളുമായി കരാര്‍ സ്വന്തമാക്കാന്‍ മത്സരം തുടങ്ങിക്കഴിഞ്ഞു. ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ഡിഫന്‍ഡറിന്റെ വിഖ്യാതമായ ഡി7എക്‌സ് ആര്‍ക്കിടെക്ച്ചറിനെ അടിസ്ഥാനമാക്കി നിര്‍മിക്കുന്ന വുള്‍ഫ് സീരിസ് II അവതരിപ്പിച്ചുകൊണ്ടാണ് പ്രമുഖ വാഹന നിര്‍മാതാക്കളായ ജാഗ്വാര്‍ ലാന്‍ഡ് റോവറിന്റെ നേതൃത്വത്തിലുള്ള കണ്‍സോര്‍ഷ്യം മത്സര രംഗത്തുണ്ടാവുക. 1990കളില്‍ പുറത്തിറങ്ങിയ വുള്‍ഫ് മോഡലിനു ശേഷം സൈന്യത്തിനു വേണ്ടി പ്രത്യേകമായി നിര്‍മിക്കുന്ന ആദ്യ മിലിറ്ററി ഡിഫന്‍ഡറാവും ഇത്. ബ്രിട്ടീഷ് സൈന്യവും ലാന്‍ഡ് റോവറും തമ്മിലുള്ള 70 വര്‍ഷത്തെ ബന്ധവും ഇവര്‍ക്ക് തുണയാവും. ടാക്റ്റിക്കല്‍, ജനറല്‍ മൊബിലിറ്റി, ആംബുലന്‍സ്, യൂട്ടിലിറ്റി എന്നിങ്ങനെ നാലു വ്യത്യസ്ത പതിപ്പുകളാണ് കമ്പനി മുന്നോട്ടു വെക്കുന്നത്. ടീം ഗ്രനേഡിയര്‍ റൈന്‍മെറ്റാള്‍ യുകെമെഴ്‌സിഡീസ് ബെന്‍സ് ജി ക്ലാസ് സൈനിക വാഹന നിരയുമായാണ് റൈന്‍ മെറ്റാള്‍ യുകെ ഈ മത്സരത്തിനിറങ്ങുന്നത്. ഇതില്‍ വ്യോമസേനക്ക് വഹിച്ചു കൊണ്ടുപോവാനാവുന്ന കാരക്കല്‍ പ്ലാറ്റ്‌ഫോമും ഉള്‍പ്പെടുന്നു. നിലവില്‍ ജര്‍മന്‍, ഡച്ച് സൈന്യങ്ങളുടെ ഭാഗമാണെന്നതും യുക്രെയ്ന്‍ യുദ്ധത്ിതല്‍ ഉപയോഗിക്കുന്നുവെന്നതും കാരക്കല്‍ വാഹനങ്ങളുടെ മികവിന് ഉദാഹരണമാവും. യുദ്ധം, സൈനിക നീക്കം, മറ്റു സവിശേഷ ദൗത്യങ്ങള്‍ എന്നിവക്ക് ഇണങ്ങും വിധം എളുപ്പം മാറ്റം വരുത്താവുന്ന മോഡുലാര്‍ രീതിയിലാണ് ഇതിന്റെ രൂപകല്‍പന. 


Sports ⏭️

Back to top button