NEWS
തിരിച്ചടി ഇന്ത്യൻ സമുദ്രത്തിലേക്ക് വ്യാപിപ്പിക്കുമെന്ന് ഇറാൻ ഭീഷണി; 3 കപ്പലുകൾ പിടിച്ചെടുത്ത് യുഎസ് സേന

ദുബായ് ∙ യുഎസ് വീണ്ടും ആക്രമിച്ചാൽ ഇന്ത്യൻ സമുദ്രത്തിലേക്കും തിരിച്ചടി വ്യാപിപ്പിക്കുമെന്ന് ഇറാന്റെ ഭീഷണി. പേർഷ്യൻ ഉൾക്കടൽ മുതൽ ചെങ്കടൽ വരെ ഇതിനോടകം സംഘർഷം പടർന്നു. ഇനിയൊരു ആക്രമണം ഉണ്ടായാൽ ആയുധങ്ങളും യുദ്ധതന്ത്രങ്ങളും മാറ്റുമെന്ന് ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല മുജ്തബ ഖമനയിയുടെ ഉപദേഷ്ടാവ് യഹ്യ റഹീം സഫാവി പറഞ്ഞു. ഇന്ത്യൻ സമുദ്രത്തിലെ ഡിഗോ ഗാർസ്യ ദ്വീപിലാണ് യുഎസ്–യുകെ സൈനികത്താവളമുള്ളത്.ഇതിനിടെ, ചൈനയിൽനിന്നു വൻതോതിൽ ഡ്രോണുകളും മിസൈലുകളും ഇറാനു ലഭിച്ചതായി അമേരിക്കൻ പത്രമായ ദ് വോൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തു. കസ്റ്റംസ് രേഖകൾ ഉദ്ധരിച്ചാണു വാർത്ത. ന്യൂയോർക്കിൽ യുഎസുമായി ഇറാൻ സംഘം ചർച്ച നടത്തിയതിനെതിരെ ഇറാനിലെ തീവ്രനിലപാടുകാർ വിദേശകാര്യമന്ത്രി അബ്ബാസ് അറഗ്ചിക്കെതിരെ കുറ്റവിചാരണയ്ക്കു പാർലമെന്റിൽ നോട്ടിസ് നൽകി.
Fashion ⏭️




