NEWS

ആരോപണവുമായി ഷോൺ ജോർജ്: കർത്തയുടെ ഡയറിയിൽ മുഖ്യമന്ത്രിയുടെ പേരുണ്ട്

തിരുവനന്തപുരം: കരിമണൽ കമ്പനിയിൽ നിന്നു മുഖ്യമന്ത്രി വി.ഡി.സതീശനും പണം വാങ്ങിയിട്ടുണ്ടെന്ന് മാസപ്പടി കേസിൽ നിയമപോരാട്ടം നടത്തുന്ന ബി.ജെ.പി.സംസ്ഥാന വൈസ് പ്രസിഡന്റ് ഷോൺ ജോർജ്ജ് ആരോപിച്ചു. വി.ഡി. സതീശൻ അടക്കം

പണം കൈപ്പറ്റിയവരുടെ പേരുകൾ പരാമർശിക്കുന്ന സി.എം.ആർ.എൽ മാനേജിംഗ് ഡയറക്ടർ എസ്.എൻ.ശശിധരൻ കർത്തയുടെ ഡയറിയിലെ പേജിന്റെ പകർപ്പ് ഷോൺ ജോർജ്ജ് ഇന്നലെ പത്ര സമ്മേളനത്തിൽ വിതരണം ചെയ്തു. പിണറായിക്കെതിരെ

പണം കൈപ്പറ്റിയവരുടെ നേതൃത്വത്തിൽ എങ്ങനെയാണ് അന്വേഷണം നടത്തുകയെന്നും അത് നീതിയല്ലെന്നും ഷോൺ ജോർജ്ജ് കുറ്റപ്പെടുത്തി.

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ കുടുംബം കരിമണൽ കമ്പനിയിൽ നിന്ന് പണം വാങ്ങിയത് അഴിമതിയാണെന്ന് ആരോപിച്ചാണ് കേന്ദ്രഏജൻസിയായ എൻഫോഴ്സ് മെന്റ് ഡയറക്ടറേറ്റ് സംസ്ഥാന പൊലീസ് മേധാവിക്ക് കത്ത് നൽകിയത്. പൊലീസിന്റെ സ്വതന്ത്ര അന്വേഷണം തേടിയാണ് കത്ത്. കേന്ദ്ര ഏജൻസി പ്രാഥമിക അന്വേഷണംനടത്തി കണ്ടെത്തിയ വസ്തുതകൾ കൈമാറുമ്പോൾ അതിൽ എഫ്.ഐ.ആർ.എടുക്കേണ്ടതിന് പകരം വീണ്ടും പ്രാഥമിക അന്വേഷണം നടത്തുമെന്ന് പറയുന്നത് നിയമവിരുദ്ധമാണ്. ലളിതകുമാരി കേസിൽ വിജിലൻസ് എഫ്.ഐ.ആർ ഇടുന്നതിന് മുമ്പ് പ്രാഥമിക അന്വേഷണം നടത്തണമെന്ന് പറഞ്ഞിട്ടുണ്ടെന്നാണ് സംസ്ഥാന സർക്കാർ അതിന് പറയുന്ന ന്യായം.എന്നാൽ സ്വകാര്യവ്യക്തികളുടെ പരാതികളുടെ കാര്യത്തിൽ മാത്രമാണ് സുപ്രീംകോടതിയുടെ നിർദ്ദേശം. ഒരു അന്വേഷണ ഏജൻസി നൽകുന്ന റിപ്പോർട്ടുകൾക്ക് ഇത് ബാധകമല്ലെന്നുംഷോൺ ജോർജ്ജ് വിശദീകരിക്കുന്നു.

ഡയറിയിൽ മറ്റു യു.ഡി.എഫ് -എൽ.ഡി.എഫ് നേതാക്കളുടെ പേരുകളുമുണ്ടെന്ന് ഷോൺ ആരോപിച്ചിട്ടുണ്ട്. രമേശ് ചെന്നിത്തല,ഉമ്മൻചാണ്ടി, ഇബ്രാഹിം കുഞ്ഞ്, ഗണേശ് കുമാർ,ഹൈബി ഈഡൻ, ബെന്നി, കെ.മുരളീധരൻ,പാലോട് രവി, ടി.എം.ജേക്കബ്, അൻവർ സാദത്ത്, ജോണി നെല്ലൂർ,കെ.ആർ.ഗൗരിയമ്മ, ഷിബു ബേബി ജോൺ, പിണറായി വിജയൻ, ‘വി.എസ്.അച്യു’, എളമരംകരീം, പന്ന്യൻ രവീന്ദ്രൻ, സി.കെ.ചന്ദ്രപ്പൻ, എസ്.ശർമ, എം.വി.ഗോവിന്ദൻ, പി.രാജീവ് തുടങ്ങിയ പേരുകൾ ഡയറിയിലുണ്ടെന്നും ഷോൺ ആരോപിക്കുന്നു.

Read News ⏭️

Back to top button