SPORTS
‘സഞ്ജുവിന്റെ മുഖത്ത് നോക്കി അക്കാര്യം പറഞ്ഞു, ആ രാത്രി ഞാൻ ഉറങ്ങിയില്ല’: വെളിപ്പെടുത്തി ഗൗതം ഗംഭീർ

മുംബൈ ∙ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ തിരഞ്ഞെടുപ്പിൽ ഉറച്ച തീരുമാനങ്ങളുള്ള കോച്ചാണ് ഗൗതം ഗംഭീർ എന്നാണ് പൊതുവെയുള്ള ധാരണ. എന്നാൽ താരങ്ങളുടെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അദ്ദേഹത്തിനും ഉറക്കമില്ലാത്ത രാത്രികൾ ഉണ്ടായിട്ടുണ്ടെന്നാണ് പുതിയ വെളിപ്പെടുത്തൽ. ഇംഗ്ലണ്ടിനെതിരെയുള്ള ട്വന്റി20 പരമ്പരയ്ക്കിടെ കൗമാരതാരം വൈഭവ് സൂര്യവംശിക്കായി സഞ്ജു സാംസണെ ടീമിൽ നിന്ന് ഒഴിവാക്കിയ ദിവസം, രാത്രി മുഴുവൻ താൻ ഉറങ്ങിയില്ലെന്നും ട്വന്റി20 ഫോർമാറ്റിലെ തന്റെ പരിശീലന കാലയളവിലെ ഏറ്റവും കഠിനമായ തീരുമാനമായിരുന്നു അതെന്നും ഗംഭീർ വെളിപ്പെടുത്തി.‘‘എന്റെ രണ്ടു വർഷത്തെ പരിശീലന യാത്രയിൽ, എനിക്ക് ഉറങ്ങാൻ കഴിയാതിരുന്ന ഏക രാത്രി അതായിരുന്നു. ഞാൻ അത് സഞ്ജുവിനോട് പറയുകയും ചെയ്തു. കാരണം ടി20 ഫോർമാറ്റിൽ എന്റെ കോച്ചിങ് കാലയളവിലെ ഏറ്റവും കഠിനമായ തീരുമാനം അതായിരുന്നെന്ന് എനിക്കറിയാമായിരുന്നു. ടൂർണമെന്റിലെ മികച്ച കളിക്കാരനായിരുന്ന ഒരാളെ മൂന്നോ നാലോ മത്സരങ്ങൾക്ക് ശേഷം ഒഴിവാക്കേണ്ടി വരുന്നു. അതിന്റെ കാരണം അപ്പോൾ വൈഭവ് അത്രയും മികച്ച ഫോമിലായിരുന്നു എന്നതായിരുന്നു, കൂടാതെ ഞങ്ങൾക്ക് ആ പരമ്പര ജയിക്കുകയും ചെയ്യണമായിരുന്നു.അതേസമയം, വൈഭവ് സൂര്യവംശിയെപ്പോലുള്ള യുവതാരങ്ങൾ പ്ലേയിങ് ഇലവനിൽ ഇടം നേടുന്നതിനായി കാത്തിരിക്കണമെന്നും ഗംഭീർ വ്യക്തമാക്കി. ‘‘അത് കഠിനമാണെന്ന് എനിക്കറിയാം. എന്നാൽ നീ നല്ല ഫോമിലാണെന്ന് എനിക്കറിയാമെന്നും, എങ്കിലും ദീർഘകാലമായി മികച്ച പ്രകടനം നടത്തുന്ന കളിക്കാർ ഉള്ളപ്പോൾ ചിലപ്പോൾ അവസരങ്ങൾക്കായി കാത്തിരിക്കേണ്ടി വരുമെന്നും ഞാൻ അവനെ ബോധ്യപ്പെടുത്തി. മറ്റൊരു കാര്യം കൂടിയുണ്ട്: സോഷ്യൽ മീഡിയയോ പുറത്തുനിന്നുള്ള ബഹളങ്ങളോ അല്ല പ്ലേയിങ് ഇലവൻ തീരുമാനിക്കുന്നത്. ആർക്കാണോ ടീമിനെ ജയിപ്പിക്കാൻ കഴിയുക എന്ന് ഡ്രസ്സിങ് റൂമിൽ വച്ച് കോച്ചിനും ക്യാപ്റ്റനും തോന്നുന്നത്, അതാണ് മികച്ച പ്ലേയിങ് ഇലവൻ. കൂടാതെ ദീർഘകാലമായി ആരാണ് നന്നായി കളിക്കുന്നത് എന്നതും നോക്കും. വൈഭവ് കളിക്കുകയാണെങ്കിൽ, അത് ഞാനും ഞങ്ങൾ ഒഴിവാക്കുന്ന അഭിഷേകോ സഞ്ജുവോ തമ്മിലുള്ള ചർച്ചകൾക്ക് വഴിവയ്ക്കും.
Auto ⏭️




