കടിച്ച പാമ്പിനെ വെറുതെ വിട്ടില്ല; കൈയിലെടുത്ത് ആശുപത്രിയിലെത്തി യുവാവ്, സംഭവം കൊല്ലത്ത്

പാമ്പിനെ പിടികൂടുന്ന ദൃശ്യം
കൊല്ലം: കടിച്ച പാമ്പിനെ പിടികൂടി ആശുപത്രിയിൽ എത്തി യുവാവ്. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലാണ് സംഭവം. കൊട്ടാരക്കര പള്ളിക്കൽ സ്വദേശി ആഷ്‌ലിയാണ് പാമ്പുമായി ആശുപത്രിയിലെത്തിയത്. വീട്ടിലെ മുറ്റത്തെ അഴയിൽ നിന്ന് ഷർട്ട് എടുക്കുന്നതിനിടെയാണ് ആഷ്‌ലിയെ പാമ്പ് കടിച്ചത്.
തുടർന്ന് കടിച്ച പാമ്പിനെ കൈക്കലാക്കി യുവാവ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലേക്ക് എത്തുകയായിരുന്നു. കൃത്യമായ ആന്റിവെനം ലഭിക്കാൻ കടിച്ച പാമ്പിനെ തിരിച്ചറിയേണ്ടതുണ്ടെന്ന ധാരണയിലാണ് യുവാവ് പാമ്പുമായി ആശുപത്രിയിൽ എത്തിയത്. സമയോചിതമായി ആശുപത്രിയിൽ എത്തിയതിനാൽ യുവാവിനെ ആവശ്യമായ പ്രാഥമിക ചികിത്സ നൽകിയെന്ന് അധികൃതർ അറിയിച്ചു. ആഷ്‌ലിയുടെ ആരോഗ്യനില നിരീക്ഷിച്ച് വരികയാണെന്ന് ഡോക്ടർമാർ അറിയിച്ചു.
RELATED TOPICS: KOLLAM SNAKE BITE, SNAKE BITE KERALA, KOLLAM NEWS, SNAKE BITE INCIDENT, KOTTARAKKARA HOSPITAL
Read News ⏭️




