SPORTS

ബച്ചനെ പ്രതീക്ഷിച്ച് പോയപ്പോൾ വന്നത് സച്ചിൻ, ക്രിക്കറ്റ് ഇതിഹാസത്തോടൊപ്പം പരസ്യത്തിൽ അഭിനയിച്ച് മലയാളി ബാലൻ


റിലയൻസ് ജിയോയുടെ 10ാം വാർഷികത്തോടനുബന്ധിച്ചുള്ള പരസ്യത്തിൽ ക്രിക്കറ്റ്‌ ഇതിഹാസം സച്ചിൻ തെൻഡുൽക്കറോടൊപ്പം സ്ക്രീൻ ഷെയർ ചെയ്ത ആവേശത്തിലാണ് കണ്ണൂർ സെന്റ് മൈക്കിൾസ് ആംഗ്ലോ ഇന്ത്യൻ എച്ച്എസ്എസ് ആറാം ക്ലാസ്‌ വിദ്യാർഥി ആൽവിൻ മുകുന്ദ്. ‘സച്ചിൻ സാർ എന്നോട് സംസാരിച്ചു. പേരു ചോദിച്ചു, ഓട്ടോഗ്രാഫും തന്നു’– ആൽവിന് സന്തോഷം അടക്കാനാകുന്നില്ല.പരസ്യത്തിൽ അഭിനയിക്കാൻ തിരഞ്ഞെടുക്കപ്പെട്ട് ഷൂട്ടിനായി മുംബൈയിലേക്കുപോകുമ്പോൾ പോലും സച്ചിനൊപ്പമാണ് അഭിനയിക്കേണ്ടതെന്ന് ആൽവിന് അറിയില്ലായിരുന്നു. സെറ്റിൽ അമിതാഭ് ബച്ചൻ എത്തുമെന്ന് കേട്ട് പ്രതീക്ഷയോടെ നിന്ന ആൽവിനോട് സച്ചിനെത്തുന്നതിനു തൊട്ടുമുൻപാണ് ടീം ഒരു സർപ്രൈസ് ഉണ്ടെന്ന് അറിയിച്ചത്. ഒടുവിൽ ഷൂട്ടിനെത്തിയ ആളെ കണ്ട് ഞെട്ടി നിന്നുപോയി ആൽവിൻ. ഏഴിമല നാവിക അക്കാദമിയിലെ ഐടി സപ്പോർട്ട് സ്റ്റാഫ് ആയ കണ്ണൂർ കിഴുന്ന കരിന്തോളിൽ കെ.ലിജുവിന്റെയും ടി.പി. ശരണ്യയുടെയും ഏകമകനായ ആൽവിൻ പതിനൊന്നോളം സിനിമകളിൽ ഇതുവരെ അഭിനയിച്ചു കഴിഞ്ഞു. മമ്മൂട്ടി കമ്പനിയുടെ ചെന്നൈയിൽ ഷൂട്ടിങ് നടക്കുന്ന പുതിയ ചിത്രത്തിലും അർജുനൊപ്പം റേഡിയോ മോസ്കോ എന്നാ ചിത്രത്തിലും എന്ന അഭിനയിച്ചു കൊണ്ടിരിക്കുകയാണിപ്പോൾ.സകലകലവരയും പാട്ടും നൃത്തവും എന്നുവേണ്ട സകലകലകളിലും ഒരു കൈ നോക്കാൻ ഒരുക്കമാണ് ആൽവിൻ. ഒപ്പം അഭിനയവും. രണ്ടര വയസ്സു മുതൽ ആൽവിൻ ചിത്രങ്ങൾ വരച്ചുതുടങ്ങിയതായി പിതാവ് ലിജു പറയുന്നു. വരച്ചു വരച്ച് ഒന്നാം ക്ലാസിൽ പഠിക്കുമ്പോൾ ലൈവ് ആർട്ടിൽ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സും ഏഷ്യ ബുക്ക് ഓഫ്‌ റെക്കോർഡ്സിൽ ഗ്രാൻഡ് മാസ്റ്റർ ടൈറ്റിലും നേടി.. രണ്ടാം ക്ലാസിൽ കേരള സിലബസ് ടെക്സ്റ്റ് ബുക്കിന്റെ കവർ പേജ് വരച്ചു. സംസ്ഥാന സർക്കാരിന്റെ 2022ലെ ഉജ്വല ബാല്യ പുരസ്‌കാര ജേതാവ് കൂടിയാണീ കൊച്ചുമിടുക്കൻ.


Auto ⏭️

Back to top button