AUTO

കറുപ്പഴകിൽ ടാറ്റ സിയാറ ‘ഡാർക്ക് എഡിഷൻ’ എത്തി


ടാറ്റയുടെ മറ്റ് നിരവധി എസ്‌യുവികളെപ്പോലെ സിയാറയും ഇനി കറുപ്പ് നിറത്തിലുള്ള ‘ഡാർക്ക് എഡിഷൻ’ കോസ്മെറ്റിക് പാക്കേജിൽ സ്വന്തമാക്കാം. പ്യുവർ എൽ (Pure L) ട്രിം മുതൽ സിയാറ ഡാർക്ക് എഡിഷൻ ലഭ്യമാണ്. സ്റ്റാൻഡേർഡ് പതിപ്പിനേക്കാൾ 20,000 രൂപ കൂടുതലാണ് പ്യുവർ എൽ ട്രിമ്മിന് നൽകേണ്ടത്. തുടർന്നുള്ള മറ്റ് എല്ലാ ഉയർന്ന ട്രിമ്മുകൾക്കും 30,000 രൂപ അധികമായി നൽകണം. സിയാറ ഡാർക്ക് എഡിഷന്റെ വില പ്യുവർ എൽ ട്രിമ്മിന് 13.99 ലക്ഷം (എക്സ് ഷോറൂം) രൂപയിലും, ഏറ്റവും ഉയർന്ന പതിപ്പായ അക്കംപ്ലിഷ്ഡ്+ (Accomplished+) ട്രിമ്മിന് 21.59 ലക്ഷം രൂപയിലുമാണ് വില ആരംഭിക്കുന്നത്.എസി വെന്റ് ബെസലുകൾ, ഡോർ ഹാന്റിലുകൾ, ഫ്രണ്ട് ആംറെസ്റ്റ്, സീറ്റ്‌ബാക്കുകൾ തുടങ്ങിയ ഭാഗങ്ങളിലാണ് ഈ വയലറ്റ് കളർ ടച്ച് നൽകിയിരിക്കുന്നത്. സീറ്റുകളുടെ സ്റ്റിച്ചിങ്ങും പർപ്പിൾ നിറത്തിലാണ്. ഇന്റീരിയർ ലേഔട്ടിലോ ഫീച്ചറുകളിലോ മാറ്റങ്ങളൊന്നുമില്ല. വേരിയന്റുകൾക്ക് അനുസരിച്ച് ട്രിപ്പിൾ സ്ക്രീൻ സെറ്റപ്പ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, പനോരമിക് സൺറൂഫ്, ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ, പവേർഡ് ടെയിൽഗേറ്റ്, കണക്റ്റഡ് കാർ സാങ്കേതികവിദ്യ, ലെവൽ 2 അഡാസ് (ADAS), 360 ഡഗ്രി ക്യാമറ, 12-സ്പീക്കർ JBL ബ്ലാക്ക് സൗണ്ട് സിസ്റ്റം തുടങ്ങിയ സവിശേഷതകൾ ഇതിലുമുണ്ട്.   എൻജിനും ഗിയർബോക്സും സിയാറ ഡാർക്ക് എഡിഷന്റെ പവർട്രെയിൻ നിരയിൽ മാറ്റങ്ങളൊന്നുമില്ല. 


Sports ⏭️

Back to top button