LIFESTYLE

വറ്റൽമുളക് ഇനി പെട്ടെന്ന് കേടാകില്ല; പൂപ്പലും ഈർപ്പവുമില്ലാതെ മാസങ്ങളോളം ഉപയോഗിക്കാം,​ ഇങ്ങനെ ചെയ്തുനോക്കൂ


പ്രതീകാത്മക ചിത്രം

അടുക്കളയിൽ സ്ഥിരമായി ഉപയോഗിക്കുന്ന ചേരുവകളിലൊന്നാണ് വറ്റൽമുളക്. എന്നാൽ അധികനാൾ സൂക്ഷിക്കുമ്പോൾ ഈർപ്പം കയറുകയോ ചെറിയ കീടങ്ങൾ വരികയോ ചെയ്ത് വറ്റൽമുളക് കേടാകാൻ സാദ്ധ്യതയുണ്ട്. ശരിയായ രീതിയിൽ സൂക്ഷിച്ചാൽ വറ്റൽമുളക് കൂടുതൽ നാൾ ഉപയോഗിക്കാം.

നന്നായി ഉണങ്ങിയ വായു കടക്കാത്ത ഒരു ഗ്ളാസ് ജാറോ, പ്ളാസ്റ്റിക് പാത്രമോ ആണ് വറ്റൽമുളക് സൂക്ഷിക്കുന്നതിനായി തിരഞ്ഞെടുക്കേണ്ടത്. ജാറിൽ ഈർപ്പം ഉണ്ടാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. കൂടാതെ, വറ്റൽ മുളകിലും ഈർപ്പം ഉണ്ടാകാൻ പാടില്ല. വറ്റൽമുളക് ജാറിൽ ഇടുന്നതിന് മുമ്പ് അതിന്റെ ഞെട്ട് നീക്കം ചെയ്യണം. തുടർന്ന് മുളകിനൊപ്പം അൽപം കല്ലുപ്പ് ചേർത്ത് വയ്ക്കുന്നത് ഈർപ്പം കുറയ്ക്കാനും കീടബാധ ഒഴിവാക്കാനും സഹായിക്കും.

ജാർ അടച്ച ശേഷം ഈർപ്പം കുറഞ്ഞ, തണുത്ത സ്ഥലത്ത് സൂക്ഷിക്കുന്നതാണ് നല്ലത്. ഇടയ്ക്കിടെ ജാർ തുറന്ന് മുളകിൽ ഈർപ്പമോ പൂപ്പലോ കീടബാധയോ ഉണ്ടോയെന്ന് പരിശോധിക്കുകയും വേണം. വീട്ടിൽ അധികമായി വാങ്ങിവയ്ക്കുന്ന വറ്റൽമുളക് പെട്ടെന്ന് കേടാകാതെ സൂക്ഷിക്കാൻ ഈ ലളിതമായ രീതി പരീക്ഷിക്കാം.

മറ്റൊരു മാർഗമാണ് വറ്റൽ മുളക് ഫ്രിഡ്ജിൽ സൂക്ഷിക്കുകയെന്നത്. അധികമായി വാങ്ങുന്ന വറ്റൽ മുളക് ഒരു പാത്രത്തിലിട്ട് ഫ്രിഡ്ജിൽ സൂക്ഷിച്ച ശേഷം ആവശ്യത്തിന് മാത്രം ചെറിയ അളവിൽ പുറത്തുവയ്ക്കുക. അത് തീരുന്നതിനനുസരിച്ച് ഫ്രിഡ്ജിൽ നിന്ന് എടുത്ത് ഉപയോഗിക്കാം. ഈർപ്പം, പൂപ്പൽ, ദുർഗന്ധം ഇവയൊന്നുമില്ലാതെ മാസങ്ങളോളം ഇത്തരത്തിൽ വറ്റൽ മുളക് സൂക്ഷിക്കാൻ സാധിക്കും.

English Summary

The article offers practical advice on storing dried chilies effectively to prevent spoilage from moisture and pests. Key recommendations include using dry, airtight containers, removing stems, and adding rock salt to absorb moisture. Storing them in a cool, dry place or refrigerating excess quantities can significantly extend their shelf life for months, ensuring they remain fresh.
RELATED TOPICS: DRIED CHILLI STORAGE, DRIED RED CHILLI, CHILLI STORAGE TIPS, KITCHEN STORAGE TIPS, EASY KITCHEN TIP


News ⏭️

Back to top button