LIFESTYLE

ഗുണങ്ങളുണ്ട്; ദോഷങ്ങളും! ഇരുപതാം നിലയിലെ ജീവിതാനുഭവം പങ്കുവച്ച് യുവതി; നിങ്ങൾ ഫ്ളാറ്റിലെ മുകൾനില തിരഞ്ഞെടുക്കുമോ?


നഗരത്തിരക്കുകളിൽ നിന്ന് മാറി, മേഘങ്ങളെ തൊട്ടുരുമ്മി നിൽക്കുന്ന ഒരു വൻകിട അപ്പാർട്മെന്റിലെ താമസം പലരുടെയും സ്വപ്നമാണ്. കണ്ണെത്താദൂരത്തോളം പരന്നുകിടക്കുന്ന നഗരക്കാഴ്ചകൾ, മികച്ച സ്വകാര്യത, താഴത്തെ നിലകളിലെ കോലാഹലങ്ങളിൽ നിന്നുള്ള മോചനം – ഇവയെല്ലാം ഉയർന്ന നിലകളിലേക്ക് ആളുകളെ ആകർഷിക്കുന്നു. എന്നാൽ, ഈ ആകാശക്കൊട്ടാരങ്ങളിലെ ജീവിതം കാണുന്നത്ര ലളിതമാണോ?ഇരുപതാം നിലയിലെ ജീവിതം നൽകുന്ന വ്യത്യസ്തമായ അനുഭവങ്ങളെക്കുറിച്ചും ഒട്ടും പ്രതീക്ഷിക്കാത്ത ചില വെല്ലുവിളികളെക്കുറിച്ചും തുറന്നുപറഞ്ഞ് ശ്രദ്ധ നേടുകയാണ് യുവ സംരംഭകയായ സാക്ഷി ശർമ്മ. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച രസകരമായ ഒരു വിഡിയോയിലൂടെയാണ്, ഉയർന്ന കെട്ടിടത്തിലെ താമസത്തിന്റെ അറിയാപ്പുറങ്ങൾ സാക്ഷി വ്യക്തമാക്കുന്നത്.തലകീഴാകുന്ന കാഴ്ചകളും കണ്ണിനു മുന്നിലെ ഹെലികോപ്റ്ററുകളും ഉയരങ്ങളിൽ താമസിക്കുമ്പോൾ നാം ലോകത്തെ കാണുന്ന രീതി തന്നെ മാറുന്നു. സാധാരണക്കാർ മുകളിലേക്ക് നോക്കി ആസ്വദിക്കുന്ന പല കാഴ്ചകളും ഇരുപതാം നിലയിലുള്ളവർക്ക് താഴേക്ക് നോക്കി കാണേണ്ടി വരുന്നു എന്നതാണ് ഏറ്റവും കൗതുകകരമായ കാര്യം.‘ഒരു റോക്കറ്റോ പടക്കമോ പൊട്ടി ശബ്ദം കേൾക്കുമ്പോൾ നമ്മൾ സാധാരണ മുകളിലേക്കല്ലേ നോക്കാറുള്ളത്? എന്നാൽ ഇവിടെ ഞങ്ങൾക്ക് താഴേക്ക് നോക്കേണ്ടി വരുന്നു. ചിലപ്പോഴൊക്കെ ഹെലികോപ്റ്ററുകൾ പറന്നുപോകുന്നത് ഞങ്ങളുടെ കണ്ണിന് നേരെ മുന്നിലായിരിക്കും’, സാക്ഷി വിഡിയോയിൽ പറയുന്നു. പക്ഷികൾ പോലും തങ്ങൾക്കൊപ്പം ഒരേ ഉയരത്തിൽ മനുഷ്യർ താമസിക്കുന്നത് കാണുമ്പോൾ വലിയ അമ്പരപ്പോടെയാണ് നോക്കുന്നതെന്ന് സാക്ഷി തമാശരൂപേണ കൂട്ടിച്ചേർത്തു.അസാധാരണ ശബ്ദങ്ങൾ ഇത്രയും ഉയർന്ന നിലയിൽ താമസിക്കുമ്പോൾ പൂർണമായ ശാന്തതയും നിശബ്ദതയും ലഭിക്കുമെന്നാണ് പൊതുവെയുള്ള ധാരണ. എന്നാൽ യാഥാർഥ്യം മറ്റൊന്നാണ്. താഴെ തെരുവിൽ നടക്കുന്ന നിത്യജീവിതത്തിലെ സാധാരണ ശബ്ദങ്ങൾ പോലും ചിലപ്പോൾ അസാധാരണമാം വിധം വ്യക്തമായി ഇത്രയും മുകളിലേക്ക് എത്തും. ചെറിയ ശബ്ദങ്ങൾ പോലും അന്തരീക്ഷത്തിലൂടെ തരംഗങ്ങളായി ഇരുപതാം നിലയിലെത്തുന്നത് താമസക്കാരിൽ കൗതുകവും ചിലപ്പോൾ അദ്ഭുതവും ഉണ്ടാക്കുന്നു.പേടിസ്വപ്നമായി മാറുന്ന ലിഫ്റ്റ് തകരാറുകൾ അപാരമായ കാഴ്ചകളും സുഖസൗകര്യങ്ങളും നൽകുന്നുണ്ടെങ്കിലും, ഉയർന്ന കെട്ടിടങ്ങളിൽ താമസിക്കുന്നവരുടെ ഉറക്കം കെടുത്തുന്ന ഏറ്റവും വലിയ ആശങ്ക ലിഫ്റ്റുകളെക്കുറിച്ചാണ്. ഇരുപതാം നിലയിൽ കഴിയുന്ന ഒരാളെ സംബന്ധിച്ചിടത്തോളം, കെട്ടിടത്തിലെ ലിഫ്റ്റുകൾ ഒരേസമയം പ്രവർത്തനരഹിതമാകുന്നതിലും വലിയൊരു ദുരന്തമില്ല.


Cinema ⏭️

Back to top button