SPORTS

ഇംഗ്ലണ്ട് പാക്കിസ്ഥാനെ അടിച്ചമർത്തിയതാണ്, യുവതാരത്തെ സ്വീകരിക്കാനെത്തിയത് 5000 പേർ! ആഞ്ഞടിച്ച് വാസിം അക്രം


ലഹോർ∙ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ സമ്പൂർണ തോൽവി വഴങ്ങിയിട്ടും ഇസ്‍ലാമബാദിൽ തിരിച്ചെത്തിയപ്പോൾ പാക്ക് യുവ പേസർ റസവുല്ലയ്ക്ക് ആരാധകരും നാട്ടുകാരും വമ്പന്‍ സ്വീകരണമൊരുക്കിയതിൽ രൂക്ഷവിമർശനവുമായി മുൻ പാക്ക് താരം വാസിം അക്രം. പാക്കിസ്ഥാന്റെ തുടർ തോൽവികൾക്കിടയിലും ബാറ്റിങ്ങിലും ബോളിങ്ങിലും റസവുല്ല പുറത്തെടുത്ത പ്രകടനമാണ് പാക്ക് ആരാധകരെ ആവേശത്തിലാക്കിയത്. പാക്ക് താരത്തിന് വീട്ടിൽ പോയി ആഘോഷിക്കാമായിരുന്നെന്നും വിമാനത്താവളത്തിൽ 5000 പേരാണ് താരത്തെ സ്വീകരിക്കാൻ എത്തിയതെന്നും വാസിം അക്രം പ്രതികരിച്ചു.ആദ്യ രണ്ടു ടെസ്റ്റുകളിൽ വമ്പൻ തോൽവി വഴങ്ങിയതോടെയാണ് മൂന്നാം ടെസ്റ്റ് കളിക്കാൻ വേണ്ടി മാത്രം റസവുല്ലയുൾപ്പടെ ഏഴു താരങ്ങളെ ഇംഗ്ലണ്ടിലേക്കു കൊണ്ടുപോയത്. മൂന്നാം ടെസ്റ്റ് കളിക്കാൻ മാത്രമായി ഇംഗ്ലണ്ടിലേക്കു പോയ 21 വയസ്സുകാരൻ താരം നിർണായക വിക്കറ്റുകൾ വീഴ്ത്തുകയും 81 റൺസ് കണ്ടെത്തുകയും ചെയ്തിരുന്നു. മത്സരം കൈവിട്ടെങ്കിലും ഇസ്‍ലാമബാദിലെത്തിയ താരത്തെ ആയിരക്കണക്കിന് പാക്കിസ്ഥാൻ ക്രിക്കറ്റ് ആരാധകരാണ് വിമാനത്താവളത്തിൽ സ്വീകരിച്ചത്. പൂമാല അണിയിക്കാനും പൂക്കൾ വാരിയെറിയാനും ആരാധകരുടെ തിരക്കായിരുന്നു. സെൽഫി ചോദിച്ച് ആരാധകർ വളഞ്ഞതോടെ ബുദ്ധിമുട്ടിയാണ് റസവുല്ല വിമാനത്താവളത്തിൽനിന്നു പുറത്തെത്തിയത്.


Auto ⏭️

Back to top button