LIFESTYLE

‘പങ്കുവയ്‌ക്കാനും ചേർത്തുനിർത്താനും ഇങ്ങനൊരാൾ ഉണ്ടെങ്കിൽ മറ്റെന്തു വേണം’; വൈറലായി അദ്ധ്യാപികയുടെ കുറിപ്പ്


ഒരു പുസ്‌തകത്തിന്റെ രണ്ട് താളുകളിലായി എഴുതുന്ന കുരുന്നുകൾ

ജീവിതത്തിലെ ഏറ്റവും നിഷ്‌കളങ്കമായ കാലം ബാല്യകാലമാണെന്ന് നാം ധാരാളം കേട്ടിട്ടുണ്ട്. ഇപ്പോഴിതാ, അത് സത്യമാണെന്ന് വീണ്ടും തെളിയിക്കുകയാണ് രണ്ട് കുരുന്നുകൾ. ക്ലാസിൽ നോട്ട്‌ബുക്ക് ഇല്ലാതെവന്ന കൂട്ടുകാരിക്ക് സ്വന്തം നോട്ട്‌ബുക്കിന്റെ ഒരു പുറം എഴുതാൻ നൽകിയ കൊച്ചുമിടുക്കിക്ക് കൈയടിക്കുകയാണ് സോഷ്യൽ മീഡിയ. ക്ലാസിലുണ്ടായിരുന്ന ടീച്ചറാണ് സംഭവത്തിന്റെ ദൃശ്യങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. വീഡിയോയ്‌ക്കൊപ്പം ഹൃദയസ്‌പർശിയായ ഒരു കുറിപ്പും ടീച്ചർ പങ്കുവച്ചിട്ടുണ്ട്.

‘ഇന്ന് ക്ലാസ്സിലെ ടീച്ചർ ലീവ് ആയതിനാൽ കുറച്ച് സമയത്തേക്ക് ഞാനായിരുന്നു ആ ക്ലാസ്സിൽ പോയത്. കുറച്ചു വർക്ക്‌ കൊടുത്തിട്ട് എഴുതിക്കോളാൻ കുട്ടികളോട് ആവശ്യപ്പെട്ടു. അപ്പോഴാണ് ഈ കാഴ്ച എന്റെ കണ്ണിൽപ്പെട്ടത്. രണ്ടുപേർ ഒന്നിച്ചിരുന്നു ഒരേ നോട്ട്‌ബുക്കിൽ രണ്ടു വശത്തുമായി എഴുതുന്നു. ചോദിച്ചപ്പോൾ ഒരാൾ ബുക്ക്‌ കൊണ്ടുവന്നിട്ടില്ല. തന്റെ ബുക്ക്‌ മറ്റേയാൾക്ക് കൂടി എഴുതാൻ പാകത്തിന് വച്ചു കൊടുത്തു ഒന്നിച്ചിരുന്നെഴുതുന്നു. പങ്കു വയ്ക്കാനും ചേർത്ത് നിർത്താനും ഇങ്ങനൊരാൾ ഉണ്ടെങ്കിൽ വേറെന്തു വേണം…ല്ലേ’- ടീച്ചർ സോഷ്യൽ മീഡിയയിൽ കുറിച്ചു.

പുസ്‌തകം കൊണ്ടുവരാത്തതിന് കുട്ടിയെ ശിക്ഷിക്കുന്നതിനുപകരം അവരോട് സ്‌നേഹത്തോടെ പേരുമാറിയ അദ്ധ്യാപികയുടെ പ്രവൃത്തിയെയും സോഷ്യൽ മീഡിയ അഭിനന്ദിക്കുന്നുണ്ട്. ‘നല്ല ടീച്ചർ ഈ പ്രായത്തിൽ ഇങ്ങനെ ചെയ്തിട്ടുള്ള കുഞ്ഞുങ്ങളെ വഴക്കു പറയുന്ന അദ്ധ്യാപകരെ കണ്ടിട്ടുണ്ട്.കുഞ്ഞുങ്ങൾ മൂല്യങ്ങൾ അനുഭവിച്ചു വളരെട്ട’- ഒരാൾ കുറിച്ചു.



News ⏭️

Back to top button