NEWS
ഇടുക്കിയിൽ കാട്ടാന ആക്രമണത്തിൽ അതിഥി തൊഴിലാളിക്ക് ദാരുണാന്ത്യം

ഇടുക്കി ∙ ഇടുക്കി ശാന്തൻപാറക്ക് സമീപം പേത്തൊട്ടിയിൽ കാട്ടാന ആക്രമണത്തിൽ തൊഴിലാളി മരിച്ചു. മധ്യപ്രദേശ് സ്വദേശി കുമാർ ആണ് കൊല്ലപ്പെട്ടത്. രാത്രി വഴിയേ നടന്നു പോകുമ്പോഴായിരുന്നു കുമാറിനെ കാട്ടാന ആക്രമിച്ചത്. പത്ത് മണിയോടെയാണ് അപകട വിവരം നാട്ടുകാർ അറിഞ്ഞത്. പൊലീസ്, വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തിയശേഷം മാത്രമേ കൂടുതൽ വിവരം അറിയാൻ സാധിക്കുകയുള്ളു. ഏലം പണിക്കായി ഇടുക്കിയിൽ എത്തിയതാണ് കുമാർ. യുവാവിനെ മരിച്ച നിലയിൽ കണ്ട സ്ഥലത്ത് ഒറ്റയാനെ കണ്ടിരുന്നതായി നാട്ടുകാർ പറയുന്നു.
Fashion ⏭️


