NEWS
ടോമിൻ ജെ.തച്ചങ്കരിക്ക് 4 വർഷം തടവ്; ആന്റോ അഗസ്റ്റിൻ അറസ്റ്റിൽ– ഇന്നത്തെ പ്രധാനവാർത്തകൾ

അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന കേസിൽ മുൻ ഡിജിപി ടോമിൻ ജെ.തച്ചങ്കരിക്ക് നാലു വർഷം തടവും 30, 84,892 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചതും അളവിൽ കൂടുതൽ മദ്യം വീട്ടിൽ സൂക്ഷിച്ച കേസിൽ റിപ്പോർട്ടർ ചാനൽ എംഡി ആന്റോ അഗസ്റ്റിനെ അറസ്റ്റ് ചെയ്തതുമാണ് ഇന്നത്തെ പ്രധാന വാർത്തകൾ. നഗരത്തില്‍നിന്നു മൃഗശാല മാറ്റുന്നതു സംബന്ധിച്ച് മുഖ്യമന്ത്രി വി.ഡി.സതീശന്‍ തുടങ്ങിവച്ച ചര്‍ച്ചയെ പോസിറ്റീവായി സമീപിക്കണമെന്ന് മേയര്‍ വി.വി.രാജേഷ് പറഞ്ഞതും റിപ്പോര്‍ട്ടര്‍ ചാനല്‍ ഓഫിസിലെ റെയ്ഡില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപി പ്രതികരിച്ചതും ഇന്നത്തെ ശ്രദ്ധേയമായ വാർത്തകളാണ്. അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന കേസിൽ മുൻ ഡിജിപി ടോമിൻ ജെ.തച്ചങ്കരിക്ക് നാലു വർഷം തടവും 30, 84,892 ലക്ഷം രൂപ പിഴയും ശിക്ഷ. കോട്ടയം വിജിലൻസ് കോടതിയുടേതാണ് വിധി. 2003 ജനുവരി ഒന്നു മുതൽ 2007 ജൂലൈ 7 വരെ വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്നാണു കേസ്. അഴിമതിക്ക് ശിക്ഷിക്കപ്പെടുന്ന, ഡിജിപി റാങ്കിലുള്ള ആദ്യ ഉദ്യോഗസ്ഥനാണ് ടോമിൻ ജെ.തച്ചങ്കരി.റിപ്പോര്‍ട്ടര്‍ ചാനല്‍ ഓഫിസിലെ റെയ്ഡില്‍ പ്രതികരിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. പൊലീസ് എവിടെയായാലും കയറുമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മാധ്യമസ്വാതന്ത്ര്യത്തെ കുറിച്ചുള്ള ചോദ്യത്തിന് അവരും സാധാരണ പൗരന്‍മാര്‍ എന്നായിരുന്നു സുരേഷ് ഗോപിയുടെ മറുപടി.
Fashion ⏭️


