NEWS
10 കോടിയുടെ എംഡിഎംഎ കേസ്: പണമിടപാടുകൾക്ക് ഉപയോഗിച്ചത് മ്യൂൾ അക്കൗണ്ടുകൾ; മരിച്ചവരുടെ അക്കൗണ്ടിലും ഇടപാടുകൾ

പന്തീരാങ്കാവ് ∙ 10 കോടിയിലധികം വിലവരുന്ന 1.013 കിലോഗ്രാം എംഡിഎംഎയുമായി പിടിയിലായ സംഘം പണമിടപാടുകൾക്ക് ഉപയോഗിച്ചതു മ്യൂൾ അക്കൗണ്ടുകളെന്നു പൊലീസ്. മരിച്ചു പോയവരുടെയോ ഉപയോഗിക്കാതെ കിടക്കുന്നതോ ആയ അക്കൗണ്ടുകൾ പ്രതിഫലം വാങ്ങി മറ്റൊരാൾക്ക് ഉപയോഗിക്കാൻ കൊടുക്കുന്ന രീതിയാണിത്.പന്തീരാങ്കാവിൽ നിന്നു പിടിയിലായ സംഘം മ്യൂൾ അക്കൗണ്ടുകൾ ഉപയോഗിച്ച് 6 മാസത്തിനിടെ 10 കോടിയോളം രൂപയുടെ ഇടപാടുകൾ നടത്തിയതായാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക കണ്ടെത്തൽ. നിലമ്പൂർ സ്വദേശി സി.അജ്മൽ, തിരുവനന്തപുരം മലയിൻകീഴ് സ്വദേശി പി.സൂര്യ എന്നിവരെയാണു കഴിഞ്ഞ ദിവസം നോയിഡയിലെ ഫ്ലാറ്റിൽ നിന്ന് അറസ്റ്റ് ചെയ്തത്. നൈജീരിയക്കാരായ ചിലരിൽ നിന്നാണു ലഹരിമരുന്നു ലഭിച്ചതെന്നു പ്രതികളുടെ മൊഴിയിലുണ്ട്. അജ്മലിനെയും സൂര്യയെയും വടകര പ്രത്യേക കോടതി റിമാൻഡ് ചെയ്തു.
Fashion ⏭️


