NEWS

‘ഇടിച്ചത് സ്ത്രീയെ ആണെന്ന് അറിഞ്ഞില്ല’: യുവതിയെ ഇടിച്ചിട്ട കല്യാൺ രാജ്യാന്തര കബഡി താരമെന്ന് സമൂഹമാധ്യമത്തിൽ അവകാശവാദം


ഗുരുഗ്രാം ∙ ഹരിയാനയിലെ ഗുരുഗ്രാമിൽ ബൈക്ക് റൈഡറായ യുവതിയെ മനഃപൂർവം കാറിടിപ്പിച്ച് വീഴ്ത്തിയെന്ന ആരോപണം നിഷേധിച്ച് പ്രതി കല്യാൺ ബൈൻസ്‌ല. താൻ ഇടിച്ച ബൈക്ക് യാത്രിക ഒരു സ്ത്രീയായിരുന്നു എന്ന് അറിയില്ലായിരുന്നുവെന്ന് കല്യാൺ പറഞ്ഞു. ‘ഡൽഹിയിൽ നിന്ന് സഹോദരിയുടെയും ബന്ധുവിന്റെയുമൊപ്പം യാത്ര ചെയ്യുകയായിരുന്നെന്നും ഗോൾഫ് കോഴ്സ് റോഡിൽ എത്തിയപ്പോൾ അശ്രദ്ധമായി ബൈക്ക് ഓടിച്ച ചിലരുമായി പ്രശ്നമുണ്ടായി. രണ്ടു ബൈക്ക് യാത്രികർ കാറിനെ ഒന്നിലേറെ തവണ ഓവർടേക്ക് ചെയ്യുകയും കാറിന് മുന്നിൽ കയറി വേഗത കുറയ്ക്കുകയും ചെയ്തു. താൻ ഇടിച്ച ബൈക്ക് യാത്രിക ഒരു സ്ത്രീയായിരുന്നു എന്ന് അറിയില്ലായിരുന്നു. യുവതിക്ക് പരുക്കേറ്റതിൽ ഖേദിക്കുന്നു’ – കല്യാൺ പറഞ്ഞു.കൊലപാതക ശ്രമത്തിന് കേസെടുക്കണമെന്ന് യുവതിയുടെ പിതാവ് ആവശ്യപ്പെട്ടതിനു പിന്നാലെയാണ് കല്യാൺ ബൈൻസ്‌ലയുടെ പ്രതികരണം. പ്രതിയായ കല്യാൺ ബൈൻസ്‌ലയുടെ ഇൻസ്റ്റാഗ്രാം പ്രൊഫൈലിൽ, ‘രാജ്യാന്തര കബഡി താരം’, ‘ഇന്ത്യൻ റഗ്ബി ടീമി’ലെ അംഗം എന്നിങ്ങനെയാണ് വിശേഷിപ്പിച്ചിരിക്കുന്നത്. കൂടാതെ, അമച്വർ ഒളിമ്പിയ ഇന്ത്യ ബോഡിബിൽഡിങ് മത്സരത്തിലെ വിജയിയാണെന്നും അവകാശപ്പെടുന്നു. കാറോടിച്ചത് തന്റെ സുഹൃത്ത് കല്യാൺ എന്നയാളാണെന്ന് കാറിന്റെ ഉടമയായ മുൻ സൈനികൻ മനീഷ് അവകാശപ്പെട്ടിരുന്നു. കാറിലുണ്ടായിരുന്ന നാലു പേരും മദ്യപിച്ചിരുന്നെന്ന് യുവതിയുടെ സഹോദരൻ പറഞ്ഞു.


Fashion ⏭️

Back to top button