NEWS

രാജസ്ഥാനിൽ ചരിത്ര നേട്ടവുമായി സിപിഎം; നോഖ നഗരസഭാ ഭരണം പിടിച്ചു


ജയ്പുർ∙ രാജസ്ഥാനിലെ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിൽ സിപിഎമ്മിന് നിർണായക വിജയം. ബിക്കാനറിലെ നോഖ നഗരസഭയിൽ ചരിത്രത്തിലാദ്യമായി സിപിഎം ഭരണം പിടിച്ചെടുത്തി. ആകെയുള്ള 45 സീറ്റിൽ 29 സീറ്റാണ് സിപിഎം നേടിയത്. ഇവിടെ ബിജെപിക്ക് 13 സീറ്റും സ്വതന്ത്രർക്ക് 3 സീറ്റും ലഭിച്ചു. കോൺഗ്രസിന് നോഖയിൽ സ്ഥാനാർഥികളുണ്ടായിരുന്നില്ല.ബിജെപിയുടെ ഭരണത്തിനെതിരെയുള്ള വെറുപ്പാണ് നോഖയിലെ വിജയത്തിന് കാരണമെന്ന് രാജസ്ഥാൻ സിപിഎം സംസ്ഥാന സെക്രട്ടറി കിഷൻ പരീഖ് പറഞ്ഞു. പ്രാദേശിക വിഷയങ്ങളാണ് തിരഞ്ഞെടുപ്പിൽ ഉന്നയിച്ചതെന്നും സിപിഎം ശക്തമായ ബദലാണെന്ന് ജനങ്ങൾക്ക് തോന്നിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


Fashion ⏭️

Back to top button