BUSINESS

ഒഫീഷ്യൽ വാട്സാപ്പ് ചാനലുമായി EPFO; ജോയിൻ ചെയ്യേണ്ടതിങ്ങനെ, ഏറ്റവും പുതിയ വിവരങ്ങൾ ഇനി എളുപ്പത്തിൽ അറിയാം


എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർ​ഗനൈസേഷൻ (EPFO) ഔദ്യോ​ഗിക വാട്സാപ്പ് ചാനൽ ലോഞ്ച് ചെയ്തു. ഇ.പി.എഫ്.ഒ സേവനങ്ങളുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ അപ്ഡേറ്റുകളും, വിവരങ്ങളും ഇനി അം​ഗങ്ങൾക്ക് ലഭിക്കും. ഇതിൽ ജോയിൻ ചെയ്യേണ്ട ലിങ്ക് ഉൾപ്പെടെയുള്ള വിവരങ്ങളാണ് ഇവിടെ നൽകുന്നത്.ഡിജിറ്റൽ ചുവടുകളുമായി ഇ.പി.എഫ്.ഒഎക്സ് പ്ലാറ്റ്ഫോമിലൂടെ, ‘EPFO now on WhatsApp too’ എന്നറിയിച്ചു കൊണ്ടാണ് ഇ.പി.എഫ്.ഒ പുതിയ വാട്സാപ്പ് ചാനൽ സംബന്ധിച്ച വിവരം പുറത്തു വിട്ടത്. ജീവനക്കാർ, മെംബർമാർ, പെൻഷനേഴ്സ് എന്നിവർക്കായി ഡിജിറ്റൽ ആക്സിസ് വർധിപ്പിക്കുന്നതിന്റെ ഭാ​ഗമായിട്ടാണ് പുതിയ നീക്കം. ഇ.പി.എഫ്.ഒ സർവീസുകൾ സംബന്ധിച്ച വിവരങ്ങൾ നേരിട്ട് വാട്സാപ്പ് ചാനലിലൂടെ ഇനി ലഭ്യമാകും. മറ്റ് പ്ലാറ്റ്ഫോമുകൾ തുടർച്ചയായി പരിശോധിക്കാതെ തന്നെ അപ്ഡേറ്റുകൾ മനസ്സിലാക്കാമെന്നതാണ് നേട്ടം.ഏതൊക്കെ സേവനങ്ങൾ ലഭ്യമല്ല?എന്നാൽ, വാട്‌സ്ആപ്പ് ചാനൽ വഴി അംഗങ്ങൾക്ക് അവരുടെ വ്യക്തിഗത പി.എഫ് അക്കൗണ്ട് വിവരങ്ങൾ നേരിട്ട് പരിശോധിക്കാനോ, പി.എഫ് ബാലൻസ് അറിയാനോ, പി.എഫ് പിൻവലിക്കലിനുള്ള അപേക്ഷ നൽകാനോ സാധിക്കുമെന്ന് ഇ.പി.എഫ്.ഒയുടെ അറിയിപ്പിൽ പറയുന്നില്ല എന്നത് ശ്രദ്ധിക്കേണ്ടതാണ്. നിലവിലുള്ള ഇ.പി.എഫ്.ഒ സർവീസ് പ്ലാറ്റ്‌ഫോമുകൾക്ക് പകരമായ ഒന്നല്ല, മറിച്ച് വിവരങ്ങൾ കൈമാറുന്നതിനുള്ള ഒരു വാട്‌സ്ആപ്പ് ഇൻഫർമേഷൻ ചാനൽ മാത്രമാണ് ഇ.പി.എഫ്.ഒ ലോഞ്ച് ചെയ്തിരിക്കുന്നത്.വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യേണ്ടതെങ്ങനെ?ഇ.പി.എഫ്.ഒ തങ്ങളുടെ ഒഫീഷ്യൽ എക്സ് (X) പോസ്റ്റിലൂടെ നേരിട്ടുള്ള ഒരു വാട്‌സ്ആപ്പ് ചാനൽ ലിങ്ക് പങ്കുവെച്ചിട്ടുണ്ട്. ഇനി നൽകുന്ന ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാംലിങ്ക് : https://www.whatsapp.com/channel/0029Vb6kmH48Pgs8ftd6Kw3Yഅംഗങ്ങൾക്ക് ഈ ലിങ്ക് തുറന്ന്, ഒഫീഷ്യൽ ചാനൽ ഫോളോ ചെയ്യുന്നതിലൂടെ പുതിയ വിവരങ്ങളും, അപ്‌ഡേറ്റുകളും അറിയാൻ സാധിക്കും.ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾഏത് വഴികളിലൂടെയാണെങ്കിലും, അംഗങ്ങൾ ഇ.പി.എഫ്.ഒയുടെ ഒഫീഷ്യൽ വാട്‌സ്ആപ്പ് ചാനലിൽ തന്നെയാണ് ചേരുന്നതെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. കൂടാതെ, പി.എഫ് സംബന്ധമായ സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന വ്യാജ അക്കൗണ്ടുകളിൽ നിന്നുള്ള സന്ദേശങ്ങൾക്ക് മറുപടി നൽകുന്നതും, സംശയസ്പദമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നതും പൂർണ്ണമായും ഒഴിവാക്കേണ്ടതാണ്.യു.പി.ഐ വഴി പി.എഫ് പിൻവലിക്കൽ ഉടൻയു.പി.ഐ വഴി പി.എഫ് തുക പിൻവലിക്കാനായി കൊണ്ടുവരുന്ന പുതിയ സൗകര്യം ഉടൻ നടപ്പാകുമെന്നാണ് കരുതുന്നത്. ഇതിനായുള്ള പ്രാഥമിക പരിശോധനകൾ പൂർത്തിയായി. വൈകാതെ തന്നെ അംഗങ്ങൾക്ക് യു.പി.ഐ പെയ്‌മെന്റ് ഗേറ്റ്‌വേ ഉപയോഗിച്ച് പി.എഫ് അക്കൗണ്ടിൽ നിന്ന് തങ്ങളുടെ സ്വന്തം ബാങ്ക് അക്കൗണ്ടിലേക്ക് പണം മാറ്റാൻ സാധിക്കുമെന്ന് കേന്ദ്ര തൊഴിൽ മന്ത്രി മൻസുഖ് മാണ്ഡവ്യ നേരത്തെ അറിയിച്ചിരുന്നു.


Read News

Back to top button