BUSINESS
അൽഗോരിതം & ഓപ്ഷൻസ് ട്രേഡിങ്, പോർട്ഫോളിയോ മാനേജ്മെന്റ് എങ്ങനെ ചെയ്യാം? ET സ്മാർട് കോൺക്ലേവ് സെപ്റ്റംബർ 19ന് കൊച്ചിയിൽ

കൊച്ചിയുടെ മണ്ണിൽ, നിക്ഷേപത്തിന്റെ അമൂല്യ പാഠങ്ങൾ പകർന്നു നൽകുന്ന ‘ET മലയാളം – Power of Wealth Conclave! Smart conversations’, ‘ദി റെനെയ് കൊച്ചി’യിൽ വെച്ച് 2026 സെപ്റ്റംബർ 19, ശനിയാഴ്ച്ച നടക്കും. ഈ ഇവന്റിൽ, സെബി രജിസ്റ്റേർഡ് ഇൻവെസ്റ്റ്മെന്റ് അഡ്വൈസറും, ഓപ്ഷൻസ് & അൽഗോരിതമിക് ട്രേഡറുമായ ബാലചന്ദ്രൻ വിശ്വറാം സെഷൻ അവതരിപ്പിക്കും.ഇൻവെസ്റ്റ്മെന്റ് അഡ്വൈസർ (SEBI RIA-INA000021757), റിസർച്ച് അനലിസ്റ്റ് (SEBI RA-INH000025054) ലൈസൻസുകൾ ലഭിച്ച കേരളത്തിലെ ആദ്യ വ്യക്തിയാണ് ബാലചന്ദ്രൻ വിശ്വറാം. അദ്ദേഹത്തിന്റെ ‘വിശ്വറാം റിസർച്ച് & മാനേജ്മെന്റ് പോർട്ഫോളിയോ’ എന്ന സ്ഥാപനം, 140ൽ അധികം വൻകിട നിക്ഷേപകരുടെ ഇൻവെസ്റ്റ്മെന്റ് മാനേജ് ചെയ്യുന്നു. ഫുൾടൈം ഓപ്ഷൻസ് & അൽഗോരിതമിക് ട്രേഡർ കൂടിയാണ് അദ്ദേഹം.എറണാകുളം സെന്റ് തെരേസാസ് കോളേജിൽ, സാമ്പത്തിക ശാസ്ത്രത്തിൽ പി.എച്ച്.ഡി റിസർച്ച് സ്കോളർഷിപ്പുള്ള ബാലചന്ദ്രൻ വിശ്വറാം, ഐ.ടി മേഖലയിലാണ് തന്റെ കരിയർ ആരംഭിച്ചത്. അദ്ദേഹം പിന്നീട് ഒരു സംരഭകനായും പ്രവർത്തിച്ചു.’How to Join the Top 1% Options Traders Club’, ‘Expiry Day FireFighting Strategies on Nifty 50’ എന്നീ പുസ്തകങ്ങളുടെ രചയിതാവാണ്. മലയാളത്തിലെ പ്രമുഖ ധനകാര്യ പ്രസിദ്ധീകരണങ്ങളിൽ കോളമിസ്റ്റു കൂടിയാണ് അദ്ദേഹം. കേരളത്തിൽ ഉടനീളം വിദ്യാഭ്യാസ സെഷനുകളും, ട്രെയിനിങ് പ്രോഗ്രാമുകളും നടത്തിയിട്ടുണ്ട്.ഇവന്റിൽ, ഓഹരി വിപണി, മ്യൂച്വൽ ഫണ്ട്, പോർട്ഫോളിയോ മാനേജ്മെന്റ് എന്നീ വിഷയങ്ങളിൽ ബാലചന്ദ്രൻ വിശ്വാറാം വിലപ്പെട്ട അറിവുകൾ പകർന്നു നൽകും. നിക്ഷേപകർക്ക് സംശയ നിവാരണങ്ങൾക്കും അവസരം ലഭിക്കും.ബാലചന്ദ്രൻ വിശ്വറാം ഉൾപ്പെടെയുള്ള കേരളത്തിലെ എണ്ണം പറഞ്ഞ സാമ്പത്തിക വിദഗ്ധരുടെ സെഷനുകൾ ഇവന്റിന്റെ ഭാഗമാണ്. ഇവിടെ ലഭിക്കുന്ന ഉൾക്കാഴ്ച്ചകളിലൂടെ നിക്ഷേപകർക്കും, ട്രേഡർമാർക്കും തങ്ങളുടെ നീക്കങ്ങൾ കൂടുതൽ പ്രൊഫഷണലായി നടപ്പാക്കാൻ സാധിക്കും. ഒരു ദിവസത്തേക്കോ, രണ്ട് ദിവസത്തേക്കോ ഉള്ള വിജ്ഞാനമല്ല, സാമ്പത്തികവുമായി ബന്ധപ്പെട്ട് കാലങ്ങളോളം കൂടെക്കൊണ്ടു നടക്കാവുന്ന, വരും തലമുറയ്ക്ക് പകർന്നു നൽകാവുന്ന അറിവുകളാണ് ഇതൾ വിരിയാൻ പോകുന്നത്.ഉടൻ നടക്കാൻ പോകുന്ന ഈ ഇവന്റിൽ ഏതാനും സീറ്റുകൾ മാത്രമാണ് ബാക്കിയുള്ളത്. പ്രവേശനം രജിസ്ട്രേഷനിലൂടെ മാത്രം. താഴെ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് സൗജന്യമായി രജിസ്ട്രേഷൻ നടത്താവുന്നതാണ്.ലിങ്ക്: https://docs.google.com/forms/d/1kBggfm0WB9W_yh5xQf_NC2xc4mJ3T3ZeXN_lG6XRdKs/edit
Read News


