NEWS

ചൊവ്വാഴ്ച വൈകിട്ട് 3 മുതൽ കോഴിക്കോട് നഗരത്തിൽ ഗതാഗത നിയന്ത്രണം; ബീച്ച് ഭാഗത്തേക്ക് വാഹനങ്ങൾക്ക് പ്രവേശനമില്ല


കോഴിക്കോട് ∙ ബീച്ച് ഫ്രീഡം സ്ക്വയറിൽ നടക്കുന്ന സിപിഎമ്മിന്റെ ബഹുജന റാലിയോട് അനുബന്ധിച്ച് ചൊവ്വാഴ്ച (സെപ്റ്റംബർ 15) വൈകിട്ട് 3 മുതൽ കോഴിക്കോട് നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. ബീച്ച് ഭാഗത്തേക്ക് വൈകിട്ട് 3 മുതൽ വാഹനങ്ങൾക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ല. ബീച്ച് ഫ്രീഡം സ്ക്വയറിൽ നടക്കുന്ന പരിപാടിയിൽ പങ്കെടുക്കാൻ എത്തുന്നവരുടെ വാഹനങ്ങൾ താഴെ പറയുന്ന വിധം ക്രമീകരിക്കേണ്ടതാണ്:∙ എലത്തൂർ ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ വെങ്ങാലി ബ്രിഡ്‌ജിന്റെ അടിയിൽ കൂടെ പുതിയാപ്പ, ഭട്ട് റോഡ് ബീച്ച് വഴി ഗാന്ധി റോഡ് ജംക്‌ഷനിൽ ആളെ ഇറക്കി ഭട്ട് റോഡ് ബീച്ച് റോഡ് അരികിൽ പാർക്ക് ചെയ്യണം. ∙ പേരാമ്പ്ര, ബാലുശ്ശേരി, താമരശ്ശേരി, കുന്ദമംഗലം, തിരുവമ്പാടി, കക്കോടി എന്നീ ഭാഗങ്ങളിൽ നിന്ന് വരുന്ന വാഹനങ്ങൾ കണ്ണൂർ റോഡ് – ക്രിസ്ത്യൻ കോളജ് ജംക്‌ഷൻ വഴി ഫ്ലൈഓവറിന് സമീപം ആളുകളെ ഇറക്കിയ ശേഷം നടക്കാവ് – എരഞ്ഞിപ്പാലം വഴി പിഡബ്ല്യുഡി റോഡിലുള്ള സരോവരം ട്രേഡ് സെന്ററിന് സമീപമുള്ള മൈതാനിയിൽ വാഹനങ്ങൾ പാർക്ക് ചെയ്യണം. ∙ ഫറോക്ക്, രാമനാട്ടുകര, ബേപ്പൂർ ഭാഗങ്ങളിൽ നിന്ന് വരുന്ന വാഹനങ്ങൾ പുഷ്പ ജംക്‌ഷൻ എകെജി ഫ്ലൈ ഓവർ വഴി സീ ക്യൂൻ ഹോട്ടലിന് സമീപം ആളുകളെ ഇറക്കിയ ശേഷം തിരിച്ച് കോതി സൗത്ത് ബീച്ചിൽ വാഹനങ്ങൾ പാർക്ക് ചെയ്യണം.


Fashion ⏭️

Back to top button