NEWS

‘അവൾ എന്നെ ചതിച്ചു, മറ്റുള്ളവരോട് സംസാരിക്കുമായിരുന്നു’; കാമുകിയെ ഹോട്ടൽ മുറിയിൽ കുത്തിക്കൊലപ്പെടുത്തിയ ശേഷം ആത്മഹത്യാശ്രമം


ഗുവാഹത്തി∙ അസമിലെ കാംരൂപ് ജില്ലയിൽ പ്രണയപ്പകയെത്തുടർന്ന് 23 കാരിയായ കാമുകിയെ ഹോട്ടൽ മുറിയിൽ കത്രിക കൊണ്ട് കുത്തിക്കൊലപ്പെടുത്തിയശേഷം യുവാവ് ആത്മഹത്യയ്ക്കു ശ്രമിച്ചു. സോനിത്പുർ ജില്ലയിലെ ഹുഗ്രാജുലി സ്വദേശിനിയായ മാലിനി ഗുരിയയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഉദൽഗുരി സ്വദേശിയായ ഇരുപത്തിരണ്ടുകാരൻ അഭിജിത് കുൻഡുവിനെ പൊലീസ് അറസ്റ്റ് ചെയ്തു.കാംരൂപിലെ രംഗിയ റെയിൽവേ സ്റ്റേഷനു സമീപമുള്ള ഹോട്ടലിലാണ് മാലിനിയും അഭിജിതും താമസിച്ചിരുന്നത്. ഞായറാഴ്ച രാവിലെ ഹോട്ടൽ മുറിക്കുള്ളിൽ മാലിനിയുടെ മൃതദേഹം കുത്തേറ്റ നിലയിൽ കണ്ടെത്തുകയായിരുന്നു. പ്രതിയെയും ഇതേ മുറിയിൽനിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ചെന്നൈയിൽനിന്നു മറ്റ് രണ്ട് സുഹൃത്തുക്കൾക്കൊപ്പമാണ് മാലിനി റെയിൽവേ സ്റ്റേഷനിൽ എത്തിയത്. ഇവരെ സ്വീകരിക്കാനായി റെയിൽവേ സ്റ്റേഷനിലെത്തിയ അഭിജിത്, മാലിനിയുടെ സുഹൃത്തുക്കളുടെ മൊഴി പ്രകാരം മറ്റൊരു മുറിയാണ് ബുക്ക് ചെയ്തിരുന്നതെങ്കിലും അർധരാത്രിയോടെ മാലിനിയുടെ മുറിയിലെത്തുകയായിരുന്നു.


Fashion ⏭️

Back to top button