BUSINESS
RBI ഷോക്ക്; ടാറ്റയ്ക്ക് മുന്നറിയിപ്പ്, ടാറ്റ സൺസ് ഐ.പി.ഒ നടത്തിയേ തീരൂ, എക്സിറ്റ് അപേക്ഷ തള്ളി

ടാറ്റാ ഗ്രൂപ്പിന്റെ ഹോൾഡിംഗ് കമ്പനിയായ ‘ ടാറ്റ സൺസ് ‘ (Tata Sons), ‘കോർ ഇൻവെസ്റ്റ്മെന്റ് കമ്പനി’ എന്ന രീതിയിലുള്ള രജിസ്ട്രേഷൻ ഒഴിവാക്കാനായി നൽകിയ അപേക്ഷ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ തള്ളി. ഇതോടെ, നിർബന്ധിത സ്റ്റോക്ക് മാർക്കറ്റ് ലിസ്റ്റിംഗിൽ നിന്ന് ഒഴിവാകാനായി കമ്പനി നടത്തിയ നീക്കങ്ങൾ അവസാനിച്ചതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.അപേക്ഷ തള്ളി റിസർവ് ബാങ്ക്നോൺ-ബാങ്കിംഗ് ഫിനാൻഷ്യൽ കമ്പനി (NBFC) എന്ന പദവി ഒഴിവാക്കിത്തരണമെന്ന് ആവശ്യപ്പെട്ട് 2024 മാർച്ച് മാസത്തിലാണ് ടാറ്റ സൺസ് റിസർവ് ബാങ്കിന് അപേക്ഷ നൽകിയിരുന്നത്. കേന്ദ്രബാങ്ക് ഇത് തള്ളിയതോടെ, ടാറ്റ സൺസ് ‘അപ്പർ ലെയർ എൻ.ബി.എഫ്.സി’ (Upper Layer NBFC) വിഭാഗത്തിൽ തന്നെ തുടരും. നിർബന്ധിത സ്റ്റോക്ക് മാർക്കറ്റ് ലിസ്റ്റിംഗ് ഉൾപ്പെടെയുള്ള കർശനമായ നിരീക്ഷണങ്ങളും, നിബന്ധനകളും ബാധകമാകുന്ന സെഗ്മെന്റാണിത്ടാറ്റ സൺസിന്റെ ശ്രമങ്ങൾ2022 സെപ്റ്റംബറിലാണ് ആർ.ബി.ഐ ആദ്യമായി ടാറ്റ സൺസിനെ അപ്പർ ലെയർ എൻ.ബി.എഫ്.സി വിഭാഗത്തിൽ ഉൾപ്പെടുത്തിയത്. ഇത്തരം സ്ഥാപനങ്ങൾക്ക് ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യാൻ 3 വർഷത്തെ സമയമാണ് അനുവദിച്ചിരുന്നത്. തുടക്കത്തിൽ നിശ്ചയിച്ചിരുന്ന 2025 സെപ്റ്റംബർ 30 എന്ന അവസാന തീയതിക്ക് മുമ്പ് തന്നെ എൻ.ബി.എഫ്.സി ചട്ടക്കൂടിൽ നിന്ന് പുറത്തുകടക്കാൻ ടാറ്റ സൺസ് ശ്രമിച്ചിരുന്നു.ഇതിന്റെ ഭാഗമായി, 2024-ൽ കമ്പനി 21,000 കോടിയിലധികം രൂപ വരുന്ന കടങ്ങൾ തിരിച്ചടയ്ക്കുകയും, തുടർന്ന് എൻ.ബി.എഫ്.സി രജിസ്ട്രേഷൻ തിരികെ നൽകാൻ അപേക്ഷിക്കുകയും ചെയ്തു. എൻ.ബി.എഫ്.സി നിബന്ധനകൾക്ക് പുറത്ത്, ഒരു പ്രൈവറ്റ് ഹോൾഡിംഗ് കമ്പനിയായി തുടർന്നു പ്രവർത്തിക്കുക എന്നതായിരുന്നു ഈ നീക്കത്തിന് പിന്നിലെ ലക്ഷ്യം. ടാറ്റ സൺസിനെ അപ്പർ ലെയർ എൻ.ബി.എഫ്.സി പട്ടികയിൽ നിലനിർത്തിക്കൊണ്ട് തന്നെ 2025 വർഷത്തിലുടനീളം ആർ.ബി.ഐ ഈ അപേക്ഷ തീർപ്പാക്കാതെ വച്ചിരിക്കുകയായിരുന്നു.ടാറ്റ സൺസ് പ്രതീക്ഷിച്ച നിയമപരമായ വഴി ഇപ്പോൾ പൂർണ്ണമായും അടഞ്ഞിരിക്കുകയാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. 2026 ജൂണിൽ നിലവിൽ വന്ന പുതുക്കിയ ആർ.ബി.ഐ ചട്ടങ്ങൾ അനുസരിച്ച്, 1 ലക്ഷം കോടി രൂപയോ, അതിൽ കൂടുതലോ ആസ്തിയുള്ള ഏതൊരു എൻ.ബി.എഫ്.സിയും അപ്പർ ലെയർ വിഭാഗത്തിൽ ഉൾപ്പെടും. 2026 മാർച്ചിലെ കണക്കനുസരിച്ച് ടാറ്റ സൺസിന്റെ സ്വന്തം ആസ്തി (Standalone assets) 2 ലക്ഷം കോടിയിലധികം രൂപയായിരുന്നു.ടാറ്റ സൺസും, ഓഹരി വിപണിയുംഓഹരി വിപണിയിലുള്ള ലിസ്റ്റിംഗ്, ടാറ്റ ഗ്രൂപ്പിന്റെ പ്രധാന ഹോൾഡിംഗ് കമ്പനിയായ ടാറ്റ സൺസിൽ വലിയ മാറ്റങ്ങൾക്ക് വഴിവെച്ചേക്കും. വിവര സാങ്കേതികവിദ്യ, ഓട്ടോമൊബൈൽ, സ്റ്റീൽ, ഉപഭോക്തൃ ഉൽപ്പന്നങ്ങൾ, വ്യോമയാനം, ഹോസ്പിറ്റാലിറ്റി, സാമ്പത്തിക സേവനങ്ങൾ തുടങ്ങിയ നിരവധി മേഖലകളിലെ കമ്പനികളിൽ ടാറ്റ സൺസിന് പങ്കാളിത്തമുണ്ട്.ലിസ്റ്റ് ചെയ്യുന്നതോടെ കമ്പനിയുടെ ധനകാര്യ വിവരങ്ങൾ, നിക്ഷേപങ്ങൾ, മൂലധന വിനിയോഗം എന്നിവയെല്ലാം പതിവായി പരസ്യപ്പെടുത്തേണ്ടി വരികയും, പൊതുജനങ്ങളുടെയും നിക്ഷേപകരുടെയും കർശനമായ റഡാറിലേക്ക് ടാറ്റ സൺസ് വരികയും ചെയ്യും.സംഭവങ്ങളുടെ തുടക്കം ഇങ്ങനെ2021 ഒക്ടോബറിലാണ് ഈ വിഷയങ്ങളുമായി ബന്ധപ്പെട്ട സംഭവങ്ങളുടെ തുടക്കം. അന്ന് ആർ.ബി.ഐ, എൻ.ബി.എഫ്.സികൾക്കായി ‘സ്കെയിൽ ബേസ്ഡ് റെഗുലേറ്ററി ഫ്രെയിംവർക്ക്’ അവതരിപ്പിക്കുകയും, അവയെ ബേസ്, മിഡിൽ, അപ്പർ, ടോപ്പ് എന്നിങ്ങനെ തരം തിരിച്ച് നിയന്ത്രണങ്ങൾ കർശനമാക്കുകയും ചെയ്തു.2022 സെപ്റ്റംബറിലാണ് ബജാജ് ഫിനാൻസ്, ശ്രീറാം ഫിനാൻസ് തുടങ്ങിയ വൻകിട കമ്പനികൾക്കൊപ്പം ആർ.ബി.ഐ ടാറ്റ സൺസിനെയും അപ്പർ ലെയർ വിഭാഗത്തിൽ ഉൾപ്പെടുത്തിയത്. ഇതിനു പിന്നാലെയാണ് കോർ ഇൻവെസ്റ്റ്മെന്റ് കമ്പനി എന്ന രീതിയിലുള്ള രജിസ്ട്രേഷൻ തിരികെ നൽകിക്കൊണ്ട് ഈ ചട്ടക്കൂടിൽ നിന്ന് പൂർണ്ണമായി പുറത്തുകടക്കാൻ ടാറ്റ സൺസ് ശ്രമങ്ങൾ നടത്തിയത്. ടാറ്റ സൺസ് ഐ.പി.ഒ ടാറ്റ സൺസിന്റെ നേതൃത്വത്തിൽ നിർണായകമായ മാറ്റങ്ങൾ വരാനിരിക്കുന്ന ഘട്ടത്തിലാണ് ഈ സുപ്രധാന സംഭവവികാസവും ഉണ്ടായിരിക്കുന്നത്. ഏകദേശം പത്ത് വർഷത്തെ ഭരണത്തിന് ശേഷം, 2027 ഫെബ്രുവരിയിൽ കാലാവധി പൂർത്തിയാകുമ്പോൾ താൻ സ്ഥാനത്ത് തുടരില്ലെന്ന് നിലവിലെ ചെയർമാൻ എൻ. ചന്ദ്രശേഖരൻ വ്യക്തമാക്കിയിട്ടുണ്ട്.എന്നിരുന്നാലും, ആർ.ബി.ഐയുടെ ഈ തീരുമാനം ഉടനടി ടാറ്റ സൺസിന്റെ പ്രാഥമിക ഓഹരി വില്പന പ്രഖ്യാപിക്കുന്നതിലേക്ക് നയിച്ചേക്കില്ല. വരാനിരിക്കുന്ന ഓഹരി വിൽപ്പനയുടെ സമയപരിധി, ഘടന, വലുപ്പം എന്നിവയെക്കുറിച്ചൊന്നും ഇതുവരെ അന്തിമ തീരുമാനമായിട്ടില്ല. ഒരു അപ്പർ ലെയർ എൻ.ബി.എഫ്.സി എന്ന നിലയിൽ, ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യുന്നതിനുള്ള നിബന്ധനകൾ പാലിക്കുക എന്നതിലേക്കായിരിക്കും ടാറ്റ സൺസ് ഇനി ശ്രദ്ധ കേന്ദ്രീകരിക്കുക.Disclaimer: ഇവിടെ നൽകിയിരിക്കുന്നത് ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ/വ്യാപാര നിർദേശങ്ങളല്ല, ലഭ്യമായ വിവരങ്ങളാണ്. നിക്ഷേപകർ സ്വന്തം ഉത്തരവാദിത്തത്തിൽ തീരുമാനങ്ങളെടുക്കുക
Read News


