NEWS

ബഹുജന റാലി: കോഴിക്കോട്‌ വാഹനപാർക്കിങ്‌ ക്രമീകരണം ഏർപ്പെടുത്തി


കോഴിക്കോട്‌∙ സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിയുടെ ഭാഗമായി ചൊവ്വാഴ്ച (15) വൈകിട്ട്‌ ബഹുജന റാലിക്കെത്തുന്നവരുടെ വാഹനങ്ങൾ നിശ്ചയിച്ച സ്ഥലങ്ങളിൽ പാർക്ക്‌ ചെയ്യണമെന്ന്‌ സംഘാടക സമിതി ഭാരവാഹികൾ അറിയിച്ചു. കൊയിലാണ്ടി, പയ്യോളി, വടകര, ഒഞ്ചിയം, നാദാപുരം, കുന്നുമ്മല്‍ ഏരിയകളില്‍ നിന്നുള്ള വാഹനങ്ങള്‍ വെങ്ങാലി പാലത്തിന്റെ അടിയില്‍ക്കൂടെ പുതിയാപ്പ, ഭട്ട് റോഡ്, ബീച്ച് വഴി ഗാന്ധി റോഡ് ജംക്‌ഷനില്‍ ആളെയിറക്കി ഭട്ട് റോഡ് ബീച്ച് സൈഡില്‍ പാര്‍ക്ക് ചെയ്യണം.പേരാമ്പ്ര, ബാലുശേരി, താമരശേരി, കുന്നമംഗലം, തിരുവമ്പാടി, കക്കോടി ഏരിയകളിൽ നിന്നുള്ള വാഹനങ്ങൾ കണ്ണൂര്‍ റോഡ് – ക്രിസ്ത്യന്‍ കോളജ് ജംക്‌ഷന്‍ വഴി ഫ്ലൈ ഓവറില്‍ ആളെയിറക്കി എരഞ്ഞിപ്പാലം വഴി സരോവരം ട്രേഡ് സെന്ററിന് സമീപമുള്ള മൈതാനിയില്‍ പാര്‍ക്ക് ചെയ്യണം. ഫറോക്ക്, കോഴിക്കോട് സൗത്ത് ഏരിയകളില്‍ നിന്നുള്ള വാഹനങ്ങള്‍ എകെജി ഫ്ലൈഓവർ വഴി സീ ക്യൂന്‍ ഹോട്ടലിന് സമീപം ആളെയിറക്കി കോതി സൗത്ത് ബീച്ചില്‍ പാര്‍ക്ക് ചെയ്യണം. കോഴിക്കോട് നോര്‍ത്ത്, ടൗൺ ഏരിയാ കമ്മിറ്റികള്‍ ക്രിസ്ത്യന്‍ കോളജ് -കണ്ണൂര്‍ റോഡ് ജംക്‌ഷനില്‍ ആളെയിറക്കി സരോവരം റോഡിന് എതിര്‍വശത്തുള്ള പീവിസ്‌ ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്യണം.


Fashion ⏭️

Back to top button