NEWS

123 ഏക്കറിലെ വർണവിസ്മയം; 2700 കോടി ചെലവ്: പുട്ടിനേയും ഷീയേയും സ്വീകരിച്ച് ഇന്ത്യയുടെ അഭിമാന ‘മണ്ഡപം’


ബ്രിക്സ് ഉച്ചകോടിക്കായി ലോക നേതാക്കളെ രാജ്യതലസ്ഥാനം വരവേൽക്കുന്നത് ഭാരത് മണ്ഡപത്തിലേക്കാണ്. ലോകത്തിനു മുന്നിൽ ഇന്ന് ഇന്ത്യയുടെ ആഗോള നയതന്ത്രത്തിന്റെ കരുത്തായി മാറുകയാണ് ഭാരത് മണ്ഡപം. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനും ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്ങും മറ്റു നേതാക്കളുടെയും തന്ത്രപ്രധാന ചർച്ചകളുടെ വേദിയാകുകയാണ് ഡൽഹിയുടെ ഹൃദയഭാഗത്തുള്ള ഈ അത്യാധുനിക കെട്ടിടം.123 ഏക്കറിൽ 2700 കോടി രൂപ ചെലവിലാണ് ഇന്ത്യയിലെ ഏറ്റവും വലിയ കൺവൻഷൻ സെന്ററായ ‘ഭാരത് മണ്ഡപം’ പ്രഗതി മൈതാൻ ഐടിപിഒ കോംപ്ലക്സിൽ നിർമിച്ചിരിക്കുന്നത്. ശംഖിന്റെ ആകൃതിയിലാണ് കൺവൻഷൻ സെന്ററിന്റെ നിർമാണം. മെഗാ ഹാളിന്റെ പ്രവേശനകവാടത്തിൽ രാജ്യാന്തര സോളർ അലയൻസിന്റെ പ്രതീകമായി സൂര്യദേവന്റെയും 7 കുതിരകളുടെയും മാതൃക ഒരുക്കിയിട്ടുണ്ട്.സീറോ ടു ഐഎസ്ആർഒ, പഞ്ചഭൂതങ്ങൾ, യോഗ എന്നിവയുടെ ഇൻസ്റ്റലേഷനുകൾ, ഗോത്രവർഗ പെയിന്റിങ്ങുകൾ എന്നിവയും ഇടംപിടിച്ചിട്ടുണ്ട്.


Fashion ⏭️

Back to top button