NEWS

പ്രവാസിക്കരുത്തിൽ റഷ്യയെ കടത്തിവെട്ടി ഇന്ത്യൻ മുന്നേറ്റം; 4-ാം റാങ്ക് പിടിച്ചെടുത്തു, ഇനി മുന്നിൽ ‘ട്രില്യൻ ഡോളർ’ സ്വപ്നം


പ്രവാസികൾ വാരിക്കോരി പണമയച്ചതോടെ റഷ്യയെ കടത്തിവെട്ടി ഇന്ത്യയുടെ മുന്നേറ്റം; കൂടെപ്പോന്നത് നാലാംസ്ഥാനവും. ലോകത്ത് ഏറ്റവുമധികം വിദേശനാണയ ശേഖരമുള്ള രാജ്യങ്ങളുടെ പട്ടികയിലാണ് റഷ്യയെ പിന്തള്ളി ഇന്ത്യ 4-ാംസ്ഥാനം പിടിച്ചെടുത്തത്. ഇറാൻ-യുഎസ് യുദ്ധത്തിനിടെയാണ് ചരിത്ര നേട്ടം ഇന്ത്യ സ്വന്തമാക്കിയത്. റിസർവ് ബാങ്കിന്റെ സെപ്റ്റംബർ 4 വരെയുള്ള കണക്കുപ്രകാരം രാജ്യത്തെ വിദേശനാണ്യ ശേഖരം 78,570 കോടി ഡോളറായി (ഏകദേശം 75.1 ലക്ഷം കോടി രൂപ). ഇത് റെക്കോർഡാണ്. ഓഗസ്റ്റ് 28ന് രേഖപ്പെടുത്തിയ 74,000 കോടി ഡോളറെന്ന റെക്കോർഡാണ് മറികടന്നത്. റിസർവ് ബാങ്കിന്റെ എഫ്സിഎൻആർ (ബി) ഇളവുകൾ അടക്കമുള്ള പ്രഖ്യാപനങ്ങളാണ് കരുത്തായത്. തുടര്‍ച്ചയായ 10 ആഴ്ചകളായി വിദേശനാണ്യ ശേഖരത്തിൽ കാര്യമായ വർധന രേഖപ്പെടുത്താനും ഇന്ത്യയ്ക്കായി. അവസാന ആഴ്ച മാത്രം 4490 കോടി ഡോളറാണ് കൂട്ടിച്ചേർത്തത്. ഇതും റെക്കോർഡാണ്. ഇനി ലക്ഷം കോടി


Fashion ⏭️

Back to top button