BUSINESS

കത്തിക്കയറി എണ്ണവില; വിലക്കയറ്റ ഭീഷണി മുന്നിൽ, ഇന്ത്യയ്ക്ക് തിരിച്ചടിയാകുന്നതിങ്ങനെ


Crude Oil News : 100 ഡോളർ പിന്നിട്ട്, 4 മാസത്തെ ഉയരത്തിലെത്തി ആ​ഗോള എണ്ണ വില. ഇത് ഇന്ത്യയെ സംബന്ധിച്ച് വെല്ലുവിളിയാണ്. പണപ്പെരുപ്പം ഉയരാനുള്ള സാധ്യതകളാണുള്ളത്. രാജ്യത്തിന്റെ സാമ്പത്തിക വളർച്ച മന്ദ​ഗതിയിലാകുകയും ചെയ്യുംക്രൂഡ് ഓയിൽ വില ഉയരങ്ങളിൽ, ഇന്ത്യയെ ബാധിക്കുന്നതിങ്ങനെപശ്ചിമേഷ്യൻ യുദ്ധം വീണ്ടും തീവ്രമാകുന്നത് ക്രൂഡ് ഓയിൽ വിലയെ തീ പിടിപ്പിക്കുന്നു. ബ്രെന്റ് ക്രൂഡ് നിലവിൽ 4 മാസത്തെ ഉയരമായ 108.77 ഡോളറുകളിലേക്കാണ് കുതിച്ചു കയറിയത്. ഇതോടെ ഇന്ത്യയുടെ സാമ്പത്തിക വളർച്ച സംബന്ധിച്ചും ആശങ്കകൾ ഉയരുകയാണ്. രാജ്യത്ത് പണപ്പെരുപ്പം വർധിക്കാനുള്ള സാധ്യതകളാണ് നില നിൽക്കുന്നതെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.പശ്ചിമേഷ്യയിലെ സാഹചര്യം അതീവ ഗുരുതരമായ ഒരു ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. അമേരിക്കയും, ഇറാനും തമ്മിലുള്ള നേരിട്ടുള്ള ഒരു പൂർണ്ണതോതിലുള്ള യുദ്ധമായി ഇത് മാറിയിരിക്കുന്നു. സംഘർഷം രൂക്ഷമായതോടെ ഹോർമുസ് കടലിടുക്ക് ഉൾപ്പെടെയുള്ള ആഗോള സമുദ്ര പാതകളിൽ വലിയ തടസ്സങ്ങൾ നേരിടുകയാണ്. ഇത് ക്രൂഡ് ഓയിൽ വിലയ്ക്ക് മേൽ കൂടുതൽ സമ്മർദ്ദം ചെലുത്തുന്നു.സപ്ലൈ സംബന്ധിച്ച ആശങ്കകൾ ഉയർന്നതോടെ കഴിഞ്ഞ ആഴ്ച്ച, ബ്രെൻ്റ് ക്രൂഡ് ഓയിൽ വില 12 ശതമാനത്തിലധികം വർദ്ധിച്ചു. ഈ വർഷം തുടക്കത്തിലുണ്ടായ വിലക്കുറവിന് വിപരീതമായിട്ടാണ് പെട്ടെന്നുള്ള ഈ വിലക്കയറ്റം ഉണ്ടായിരിക്കുന്നത്. 2026 മെയ് മാസത്തിലാണ് ക്രൂഡ് ഓയിൽ വില ഇതിനുമുമ്പ് സമാനമായ നിലവാരത്തിൽ എത്തിയിരുന്നത്. എന്നാൽ പിന്നീട് സമാധാന പ്രതീക്ഷകൾ തെളിയുകയും, ഭൗമ-രാഷ്ട്രീയ സംഘർഷങ്ങൾ അയയുകയും ചെയ്തതോടെ വില ബാരലിന് 80 യു.എസ് ഡോളറിന് താഴേക്ക് കൂപ്പുകുത്തിയിരുന്നു.ആ​ഗോള എണ്ണ വില വർധിക്കുന്നത് വൻ തോതിൽ ക്രൂഡ് ഓയിൽ ഇറക്കുമതി നടത്തുന്ന ഇന്ത്യയ്ക്ക് ഭീഷണിയാണ്. ബ്രെന്റ് ക്രൂഡ്, ബാരലിന് 100 ഡോളറിന് മുകളിലേക്ക് ഒരിക്കൽ കൂടി കയറിയത് ഇന്ത്യയുടെ സാമ്പത്തിക വളർച്ചയ്ക്ക് മേൽ സമ്മർദ്ദം സൃഷ്ടിച്ചേക്കുമെന്ന് നാഷണൽ കൗൺസിൽ ഓഫ് അപ്ലൈഡ് ഇക്കണോമിക് റിസർച്ച് മുൻ സീനിയർ ഇക്കണോമിസ്റ്റ് സുനിൽ ശർമ പറഞ്ഞു.വരുന്ന പാദത്തിൽ രാജ്യത്തിന്റെ സാമ്പത്തിക മേഖലയെ സംബന്ധിച്ച് ഇത് വെല്ലുവിളിയാകും. ഉയർന്ന ക്രൂഡ് വില പണപ്പെരുപ്പത്തിനും, ഇറക്കുമതിച്ചെലവ് വർധിക്കുന്നതിനും കാരണമാകും, ഇതിലൂടെ കറന്റ് അക്കൗണ്ട് കമ്മി ഉയരും. ഇന്റർനാഷണൽ ക്രൂഡ് വിലയിൽ ഓരോ 10 ഡോളർ ഉയരുന്നതും ഇന്ത്യയുട ജി.ഡി.പി വളർച്ചയെ 20-30 ബേസിസ് പോയിന്റുകൾ പിന്നോട്ടടിക്കുമെന്നും അദ്ദേഹം പറഞ്ഞു.പണപ്പെരുപ്പം ഉയരുന്നത് സാധാരണക്കാരെ സംബന്ധിച്ചും, ബിസിനസുകൾക്കും തിരിച്ചടിയാണ്. അതേ സമയം യുദ്ധം അവസാനിക്കുകയാണെങ്കിൽ എണ്ണ വില താഴേക്ക് ഇറങ്ങുകയും ചെയ്യും.


Read News

Back to top button