സംവിധാനം എം.പദ്മകുമാർ, ഛായാഗ്രഹണം അജയ് ഡേവിഡ് കാച്ചപ്പിള്ളി; അമല പോൾ ഇന്ന് വാമ്പയർ ആകും

അമല പോൾ നായികയായി എം. പദ്മകുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം ഇന്ന് തലശേരിയിൽ ആരംഭിക്കും. നായിക കേന്ദ്രീകൃത ചിത്രം പൂർണമായും ഹൊറർ ഗണത്തിൽപ്പെടുന്നു. അമല പോൾ വാമ്പയറായി എത്തുന്ന ചിത്രം രാജ് സാഗർ ഫിലിംസിന്റെ ബാനറിൽ രമേഷ് ഗോപിനാഥും ഷെരീഫും ചേർന്നാണ് നിർമ്മാണം.
രാജ് സാഗർ ഫിലിംസിന്റെ ബാനറിൽ നിർമ്മിക്കുന്ന രണ്ടാമത്തെ ചിത്രം ആണ്. വർഷങ്ങൾക്ക് മുൻപ് അനിൽ ബാബുവിന്റെ സംവിധാനത്തിൽ മുകേഷ് , കനക എന്നിവർ പ്രധാന വേഷത്തിൽ എത്തിയ മന്നാടിയാർ പെണ്ണിന് ചെങ്കോട്ട ചെക്കനാണ് ആദ്യ സിനിമ.ദ ടീച്ചറിനുശേഷം അമല പോൾ മലയാളത്തിൽ നായികയാവുന്നു എന്ന പ്രത്യേകതകൂടിയുണ്ട്. അമല പോളും എം. പദ്മകുമാറും ആദ്യമായി ഒരുമിക്കുന്ന ചിത്രത്തിന് അജയ് ഡേവിഡ് കാച്ചപ്പിള്ളി ഛായാഗ്രഹണം നിർവഹിക്കുന്നു. 60 ദിവസത്തെ ചിത്രീകരണം ആണ് പ്ലാൻ ചെയ്യുന്നത്.
അതേസമയം രഞ്ജിത്ത് സജീവ്, എെശ്വര്യ രാജ് എന്നിവരെ പ്രധാന കഥാപാത്രമാക്കി ബിഗ് ബഡ്ജറ്റിൽ വാമ്പയർ ആക്ഷൻ മൂവിയായി സംജാദ് സംവിധാനം ചെയ്യുന്ന ഹാഫ് ആണ് അമല പോളിന്റേതായി റിലീസിന് ഒരുങ്ങുന്ന ചിത്രം. ഏറെപ്രേക്ഷക പ്രശംസയും,, സാമ്പത്തിക നേട്ടവും നേടിയ ഗോൾ എന്ന ചിത്രത്തിന്റെ വിജയത്തിനുശേഷം രഞ്ജിത്ത് സജീവും സംവിധായകൻ സംജാദും വീണ്ടും ഒരുമിക്കുകയാണ്. പൂർണമായും ഹൈ വോൾട്ടേജ് മൂവിയായി അവതരിപ്പിക്കുന്ന ഹാഫ് പാൻ ഇന്ത്യൻ സിനിമയായാണ് ഒരുക്കുന്നത്.
ശ്രീകാന്ത് മുരളി, അബ്ബാസ്,റോക്കി മഹാജൻ, ജോജി ജോൺ,മണികണ്ഠൻ, സത്യജിത്ത്,ഷർമ്മി രാജ്, ആഗ്നേഷ്, ആവണി , അഞ്ജലി നായർ, സന്താനം, പ്രവീൺ, കൃഷ്ണൻ, നിധേഷ്, പരമേശ്, അഭിനേഷ്, സഞ്ജയ്, ഇജാസ് . കല്യാൺ വീരാള, വീരൻ, ഇദയകുമാർ, ദേവേന്ദ്രനാഥ്, ജയ് കുമാർ, എന്നിവരാണ് മറ്റ് താരങ്ങൾ. ഫ്രാഗ്രന്റ് നേച്ചർ ഫിലിംസിന്റെ ബാനറിൽ ആൻ സജീവ് എന്നിവർ ചേർന്നാണ് നിർമ്മാണം.
Business ⏭️


