CINEMA

300 കോടി കിലുക്കത്തിലേക്ക് ബെത്ലഹേം രണ്ടാം ട്രെയിലർ

ഓണത്തിന് തിയേറ്ററുകളിലെത്തി ഇൻഡസ്ട്രി ഹിറ്റിലേക്ക് കുതിപ്പ് തുടരുകയാണ് നിവിൻ പോളിയും മമിത ബൈജുവും പ്രധാന വേഷങ്ങളിലെത്തിയ ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’. ആഗോള തലത്തിൽ 300 കോടിയിലേക്ക് കുതിപ്പ് തുടരുന്ന ചിത്രം ഈ നേട്ടം കൈവരിക്കും എന്ന് ഉറപ്പാണ് . പ്രേക്ഷകരിൽ നിന്ന് ലഭിച്ച വൻ സ്വീകാര്യതയ്ക്കും വലിയ വിജയത്തിനും പിന്നാലെ അണിയറപ്രവർത്തകർ ‘Encore’ എന്ന ടൈറ്റിലിൽ രണ്ടാം ട്രെയിലർ പുറത്തിറക്കി .

ഗിരീഷ് എ ഡി സംവിധാനം ചെയ്ത് ഭാവന സ്റ്റുഡിയോസിന്‍റെ ബാനറിൽ ഫഹദ് ഫാസിൽ, ദിലീഷ് പോത്തൻ, ശ്യാം പുഷ്കരൻ എന്നിവർ ചേർന്ന് നിർമ്മിച്ച ചിത്രം ഇപ്പോഴും തിയേറ്ററുകളിൽ കുടുംബ പ്രേക്ഷകരുടെയും യുവാക്കളുടെയും വൻ തിരക്കാണ് സൃഷ്ടിക്കുന്നത്. ജസ്റ്റിൻ ചേട്ടായിയായി പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച നിവിൻ പോളിയുടെയും ആഷ്‍ലിയായെത്തിയ മമിത ബൈജുവിന്റെയും ആകർഷകമായ കെമിസ്ട്രിയും കോമഡി ട്രാക്കുകളുമാണ് ട്രെയിലറിന്റെ പ്രധാന ആകർഷണം.

നിവിൻ പോളിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ വിജയ ചിത്രമായി മാറിയിരിക്കുകയാണ് ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’. സംഗീത് പ്രതാപ്, സുരേഷ് കൃഷ്ണ, ബിന്ദു പണിക്കർ, വിനയ് ഫോർട്ട്, റോഷൻ ഷാനവാസ്, ശ്യാം മോഹൻ, ഷമീർ ഖാൻ, ശ്രിന്ദ, പാർവതി അയ്യപ്പദാസ്, മീനാക്ഷി രവീന്ദ്രൻ തുടങ്ങി വലിയൊരു താരനിര തന്നെ അണിനിരക്കുന്നു. ഛായാഗ്രഹണം: അജ്‌മൽ സാബു, സംഗീത സംവിധാനം: വിഷ്ണു വിജയ്, എഡിറ്റർ: ആകാശ് ജോസഫ് വർഗ്ഗീസ്. ഗാനരചന: വിനായക് ശശികുമാർ, പി.ആർ.ഒ: ആതിര ദിൽജിത്ത്.
RELATED TOPICS: BETHLEHEM KUDUMBA UNIT, CINEMANEWS, NIVIN PAULY LATEST MOVIE, NIVIN PAULY


Business ⏭️

Back to top button