NEWS

മകളുടെ വിവാഹദിവസം പിതാവിന്റെ മരണം; കണ്ണൂരിൽനിന്ന് സ്ഥലം മാറിയെത്തിയത് 3 ആഴ്ച മുൻപ്


കിളിമാനൂർ ∙ മകളുടെ വിവാഹ ദിവസം പിതാവ് അന്തരിച്ചു. പോങ്ങനാട് തകരപ്പറമ്പ് ഷീജാ മൻസിലിൽ വൈ.എസ്. അൻവർ (48) ആണ് മരിച്ചത്. ഉദരരോഗത്തിന് ചികിത്സയിലായിരുന്ന അൻവറിനെ മകളുടെ വിവാഹദിനമായ 10ന് രാവിലെ രോഗം മൂർഛിച്ചതോടെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ കഴിഞ്ഞില്ല. 4 മണിയോടെ മരിച്ചു. കബറടക്കം ഇന്നു (11) 9ന് പോങ്ങനാട് വെണ്ണിച്ചിറ ജമാഅത്തിൽ. ഭാര്യ: നൈജ. മക്കൾ: ആലിം മുഹമ്മദ്, ആഫിയ. മരുമകൻ: അക്ബർ. കെഎസ്ആർടിസി നെടുമങ്ങാട് ഡിപ്പോയിൽ സ്ക്വാഡ് ഇൻസ്പെക്ടർ ആണ് അൻവർ. കണ്ണൂരിൽ നിന്ന് 3 ആഴ്ച മുൻപാണ് സ്ഥലം മാറി എത്തിയത്.


Fashion ⏭️

Back to top button