NEWS
ശസ്ത്രക്രിയയ്ക്കിടെ ലെൻസ് കണ്ണിനുള്ളിലേക്ക് ആഴ്ന്നു പോയി; ആലപ്പുഴ മെഡിക്കൽ കോളജിൽ ചികിത്സാപ്പിഴവെന്ന് പരാതി

ആലപ്പുഴ∙ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സാപ്പിഴവെന്നു പരാതി. തിമിര ശസ്ത്രക്രിയയ്ക്ക് പ്രവേശിപ്പിച്ച ആറാട്ടുപുഴ സ്വദേശിനി ലത(67)യുടെ കുടുംബമാണ് പരാതിയുമായി രംഗത്തുവന്നത്. ശസ്ത്രക്രിയയ്ക്കിടെ കണ്ണിലെ ലെൻസ് കണ്ണിന്റെ ഉള്ളിലേക്ക് ആഴ്ന്നുപോയി എന്നാണ് പരാതി.ഗുരുതര ചികിത്സാപ്പിഴവുണ്ടായിട്ടും ഇക്കാര്യം ആശുപത്രി അധികൃതർ മറച്ചുവച്ചെന്ന് പരാതിയിൽ പറയുന്നു. സംഭവം ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ ആശുപത്രി അധികൃതർ കയ്യൊഴിഞ്ഞെന്നും ആരോപണമുണ്ട്.
Fashion ⏭️


