HEALTH
സാൻഡ്ര ബുള്ളോക്കിന്റെ മനോഹരമായ മുടിയിഴകൾ ശ്രദ്ധിച്ചിട്ടില്ലേ? അവ കൊഴിഞ്ഞുപോയിരുന്നെന്ന് നടി

മുടികൊഴിച്ചിൽ മൂലം സമ്മർദ്ദം നേരിടുന്നവരാണോ നിങ്ങൾ? തന്റെ മനോഹരമായ മുടിക്ക് പേരുകേട്ട, ഹോളിവുഡ് നടി സാൻഡ്ര ബുള്ളോക്കിന്റെ അനുഭവം ഒന്നു കേട്ടുനോക്കൂ. മുടി കൊഴിച്ചിലുമായുള്ള തന്റെ പോരാട്ടത്തെപ്പറ്റി അടുത്തിടെയാണ് 62 കാരിയായ നടി തുറന്നുപറഞ്ഞത്. സുഹൃത്തും നടിയുമായ ജെന്നിഫർ ആനിസ്റ്റണുമായി നടത്തിയ സംഭാഷണത്തിലാണ്, തന്റെ പ്രശസ്തമായ മുടി എല്ലായ്പ്പോഴും ഒരേപോലെ നിന്നിരുന്നില്ലെന്ന് സാൻഡ്ര സമ്മതിച്ചത്.”സമ്മർദ്ദം മൂലം എനിക്ക് രണ്ടുതവണ മുടി കൊഴിച്ചിലുണ്ടായിട്ടുണ്ട്, അത് തിരികെ കിട്ടിയതിൽ ഞാൻ ഭാഗ്യവതിയാണ്. എന്റെ ജർമ്മൻ മുത്തശ്ശിയോടും ഞാൻ ഇതിന് കടപ്പെട്ടിരിക്കുന്നു. കട്ടിയുള്ള, കാടുപോലെ വളരുന്ന മുടിയായിരുന്നു അവരുടേത്. ആ ജീനുകൾ എനിക്ക് കിട്ടിയിട്ടുണ്ട്. എന്റെ മുടി എപ്പോഴും ഒതുങ്ങാത്ത ഒന്നായതുകൊണ്ട് എന്റെ ജീവിതം തന്നെ മുടിയെ ചുറ്റിപ്പറ്റിയാണ്.”-അവർ പറഞ്ഞു.എന്താണ് ടെലൊജൻ എഫ്ലുവിയം (Telogen Effluvium)?കടുത്ത മാനസിക, ശാരീരിക സമ്മർദ്ദം മൂലം ഉണ്ടാകുന്ന മുടി കൊഴിച്ചിലിനെ വൈദ്യശാസ്ത്രപരമായി ‘ടെലൊജൻ എഫ്ലുവിയം’ എന്നാണ് വിളിക്കുന്നത്. ഈയവസ്ഥ വളരെ സാധാരണമാണെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു.ശരീരത്തിൽ സമ്മർദ്ദമോ കോർട്ടിസോളിന്റെ അളവോ പെട്ടെന്ന് കൂടുമ്പോൾ, അത് വലിയൊരു ശതമാനം മുടിയിഴകളെയും വിശ്രമ ഘട്ടത്തിലേക്ക് തള്ളിവിടുകയും തുടർന്ന് മുടി കൊഴിച്ചിലിന് കാരണമാവുകയും ചെയ്യും. ഈയവസ്ഥയിൽ നിന്ന് കരകയറാൻ കൃത്യമായ പരിചരണവും പോഷകാഹാരവും ജീവിതശൈലിയിലെ മാറ്റങ്ങളും ആവശ്യമാണ്.മുടികൊഴിച്ചിലുള്ളപ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം
Cinema ⏭️


