BUSINESS

മലയാളികൾ എങ്ങനെ സ്മാർട് ഫിനാൻഷ്യൽ പ്ലാനിങ് നടത്തണം? സാമ്പത്തിക വിദഗ്ധൻ നിഖിൽ ഗോപാലകൃഷ്ണന്റെ സെഷൻ, ET സ്മാർട് കോൺക്ലേവ് സെപ്റ്റംബർ 19ന് കൊച്ചിയിൽ


സാമ്പത്തിക വിജ്ഞാനത്തിന്റെ കാഹളമായി മാറാൻ പോകുന്ന ‘ET മലയാളം – Power of Wealth Conclave! Smart conversations’, ‘ദി റെനെയ് കൊച്ചി’യിൽ വെച്ച് 2026 സെപ്റ്റംബർ 19ന് നടക്കും. ഈ ഇവന്റിൽ, പ്രമുഖ സാമ്പത്തിക സേവന സ്ഥാപനമായ പെന്റാഡ് സെക്യൂരിറ്റീസ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും, സാമ്പത്തിക വിദഗ്ദ്ധനുമായ നിഖിൽ ഗോപാലകൃഷ്ണൻ ഫിനാൻഷ്യൽ പ്ലാനിങ് സെഷൻ അവതരിപ്പിക്കും. മലയാളികൾ സാമ്പത്തിക ആസൂത്രണത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ് ഈ സെഷനിൽ ഉൾപ്പെടുന്നത്.വ്യക്തിഗത സാമ്പത്തിക ആസൂത്രണം, നിക്ഷേപ രീതികൾ, സമ്പത്ത് സൃഷ്ടിക്കൽ എന്നീ വിഷയങ്ങളിൽ ലളിതമായ രീതിയിലുള്ള വിഷയാവതരണം സാധാരണക്കാർക്ക് അടക്കം പ്രയോജനകരമാകുന്ന വിധത്തിലുള്ളതായിരിക്കും. ഇന്ന് നിരവധി നിക്ഷേപ മാർ​ഗങ്ങൾ ലഭ്യമാണെങ്കിലും അവ കാര്യക്ഷമമായി എങ്ങനെ പ്രയോജനപ്പെടുത്തണം എന്ന ധാരണ പലർക്കുമില്ല. സാങ്കേതിക വിദ്യ ഇത്രത്തോളം സഹായകമായി നിൽക്കുന്ന സമയത്തും മികച്ച നിക്ഷേപ തീരുമാനങ്ങൾ എടുക്കാൻ സാധിക്കാത്തത് ഒരു നഷ്ടം തന്നെയാണ്. ഇത്തരം പ്രശ്നങ്ങൾ മറികടക്കാൻ സാമ്പത്തിക രം​ഗത്ത് ​ദീർഘകാലത്തെ പരിചയമുള്ള‌ ഒരു പ്രൊഫഷണലിന്റെ മാർ​ഗ നിർദ്ദേശങ്ങൾ സഹായകമാകും.’Goal Based Investing’ അഥവാ ലക്ഷ്യാധിഷ്ഠിത നിക്ഷേപ രീതികൾക്കാണ് നിഖിൽ ​ഗോപാലക‍ൃഷ്ണന്റെ സെഷൻ പ്രാധാന്യം നൽകുന്നത്. സാധാരണക്കാർക്ക് കടബാധ്യതകൾ ഇല്ലാതെ എങ്ങനെ സാമ്പത്തിക സ്വാതന്ത്ര്യം നേടാം, സേവിംഗ്സ്/ഇൻവെസ്റ്റ്മെന്റ് പ്ലാനിംഗ് എങ്ങനെ ചെയ്യണം തുടങ്ങിയ വിഷയങ്ങളെല്ലാം ഇവിടെ ചർച്ച ചെയ്യപ്പെടും.റീടെയിൽ നിക്ഷേപകർക്ക് സഹായകമാകുന്ന വിധം, എങ്ങനെ പ്രായോ​ഗികമായി പോർട്ഫോളിയോ അലോക്കേഷൻ നടത്താം എന്ന വിഷയവും അവതരിപ്പിക്കുന്നു. ഓഹരികൾ, ബോണ്ടുകൾ, മ്യൂച്വൽ ഫണ്ടുകൾ, സ്വർണ്ണം എന്നിങ്ങനെ വൈവിദ്ധ്യമാർന്ന നിക്ഷേപ രീതികൾ പ്രയോജനപ്പെടുത്തേണ്ടത് എങ്ങനെയെന്ന ഉൾക്കാഴ്ച്ച ഈ സെഷനിലൂടെ ലഭിക്കും. ‘എല്ലാ മുട്ടയും ഒരു കൂടയിൽ ഇടരുത്’ എന്ന് പറയാറുണ്ട്. നിക്ഷേപത്തിന്റെ കാര്യത്തിൽ ഇത് നടപ്പിൽ വരുത്തേണ്ട രീതികളും പകർന്നു നൽകും.നിഖിൽ ​ഗോപാലകൃഷ്ണൻ ഉൾപ്പെടെയുള്ള, സാമ്പത്തിക വിദ​ഗ്ധരുമായി നേരിട്ട് സംവദിക്കാനും, മികച്ച സാമ്പത്തിക തീരുമാനങ്ങൾ എടുക്കാനുമുള്ള അവസരമാണ് ഇവിടെ നിങ്ങൾക്ക് ലഭിക്കുന്നത്. നിങ്ങളുടെ സാമ്പത്തിക ഭാവി കൂടുതൽ സുരക്ഷിതമാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താംഉടൻ നടക്കാൻ പോകുന്ന ഈ ഇവന്റിൽ സീറ്റുകൾ പരിമിതമാണ്. പ്രവേശനം രജിസ്ട്രേഷനിലൂടെ മാത്രം. താഴെ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് രജിസ്ട്രേഷൻ നടത്താവുന്നതാണ്.ലിങ്ക്: https://docs.google.com/forms/d/1kBggfm0WB9W_yh5xQf_NC2xc4mJ3T3ZeXN_lG6XRdKs/edit


Read News

Back to top button