LIFESTYLE

80കളിലേക്ക് തിരിച്ചുപോകാൻ വരട്ടെ; ചിത്രങ്ങൾ പങ്കുവയ്ക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം


പ്രതീകാത്മകചിത്രം

80കളിലെ സ്റ്റൈലിലുള്ള ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. ഇന്നത്തെ ഒരു ഫോട്ടോ നൽകിയാൽ 80കളിലെ സ്റ്റൈലിൽ ചാറ്റ്ജിപിടി പോലുള്ള എഐ ടൂളുകൾ തിരിച്ചുനൽകും. സിനിമാതാരങ്ങളും രാഷ്ട്രീയ നേതാക്കളും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരും സാധാരണക്കാരുമെല്ലാം ഈ ട്രെൻഡിന്റെ ഭാഗമാകുന്നുണ്ട്. പഴയകാലത്തെ ഫാഷനും ഹെയർസ്റ്റൈലുമൊക്കെയാണ് ചിത്രത്തിലുള്ളത്. പഴയകാല സിനിമാ പോസ്റ്ററുകളെയും ഫോട്ടോ സ്റ്റുഡിയോ ചിത്രങ്ങളെയും ഓർമിപ്പിക്കുന്ന തരത്തിലുള്ള എഡിറ്റുകളും വലിയ രീതിയിൽ പ്രചരിക്കുന്നുണ്ട്.

എഐ ടൂളുകളുടെ ഏറ്റവും വലിയ പ്രത്യേകത ഇത്തരം ചിത്രങ്ങൾ തയ്യാറാക്കാൻ പ്രൊഫഷണൽ ഫോട്ടോ എഡിറ്റിംഗ് അറിയണമെന്നില്ല. ഉപയോക്താവ് ഒരു ഫോട്ടോ അപ്‌ലോഡ് ചെയ്ത് ആവശ്യപ്പെടുന്ന കാലഘട്ടം, വസ്ത്രധാരണം, ഹെയർസ്റ്റൈൽ, പശ്ചാത്തലം തുടങ്ങിയവ വ്യക്തമാക്കിയാൽ എഐ ചിത്രം അതനുസരിച്ച് മാറ്റിതരുന്നു.

വൈറലാകുമ്പോൾ മറക്കരുത് സ്വകാര്യത

പുതിയ ട്രെൻഡുകൾ വരുമ്പോൾ എല്ലാവരും അതിന്റെ പിന്നാലെയാണ്. എന്നാൽ നാം അപ്‌ലോഡ് ചെയ്യുന്ന ഫോട്ടോകളുടെ സ്വകാര്യതയാണ് ഇവിടെ പ്രധാനം. വ്യക്തിഗത വിവരങ്ങൾ, വിലാസങ്ങൾ, മറ്റ് രേഖകൾ എന്നിവ അടങ്ങിയ ചിത്രങ്ങൾ ഒഴിവാക്കാൻ വിദഗ്ധർ പറയുന്നു. നമ്മൾ ഉപയോഗിക്കുന്ന ആപ്ലിക്കേഷനുകളുടെയോ എഐ പ്ലാറ്റ്‌ഫോമുകളുടെയോ സ്വകാര്യ നയങ്ങൾ എന്താണെന്ന് പരിശോധിക്കുക. നമ്മുടെ ഡാറ്റ മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത് തടയാനുള്ള സെറ്റിംഗ് ഉണ്ടെങ്കിൽ അത് പ്രവർത്തനക്ഷമമാക്കാം. ഭാവിയിൽ മറ്റുള്ളവർ കാണാൻ ആഗ്രഹിക്കാത്ത സ്വകാര്യ ചിത്രങ്ങൾ എഐ പ്ലാറ്റ്‌ഫോമുകളിൽ പങ്കുവയ്ക്കുമ്പോൾ കൂടുതൽ ശ്രദ്ധ ചെലുത്താൻ മറക്കരുത്.

English Summary

AI-generated 1980s-style photos are gaining popularity on social media, allowing users to transform modern pictures with vintage fashion, hairstyles and retro aesthetics. However, users should be cautious before uploading personal images to AI platforms.
RELATED TOPICS: AI PHOTO TREND, 1980S STYLE AI IMAGES, AI PRIVACY, PHOTO EDITING AI, SOCIAL MEDIA TREND


News ⏭️

Back to top button