AUTO
കൂടുതൽ റേഞ്ച്, 132 കി.മീ റേഞ്ച് സ്കൂട്ടറിനെ അവതരിപ്പിച്ച് കൈനറ്റിക്

ഇലക്ട്രിക് സ്കൂട്ടര്‍ നിരയായ ഡിഎക്സ് വിപുലീകരിച്ച് കൈനറ്റിക്. കൂടുതല്‍ വലിയ 3.1 kWh ബാറ്ററി പാക്കുമായി പുതിയ ഡിഎക്സ് പ്ലസ് മോഡലിനെ കൈനറ്റിക് അവതരിപ്പിച്ചു. ഒറ്റ ചാര്‍ജില്‍ കൂടുതല്‍ റേഞ്ച് ആഗ്രഹിക്കുന്ന ഉപഭോക്താക്കളെ ലക്ഷ്യമിട്ടാണ് പുതിയ ഡിഎക്സ് പ്ലസിന്റെ വരവ്. ഐഡിസി സാക്ഷ്യപ്പെടുത്തിയ 132 കിലോമീറ്റര്‍ റേഞ്ചാണ് പുതിയ ഡിഎക്സ് പ്ലസിന്റെ പ്രധാന ആകര്‍ഷണം. 105 കിലോമീറ്റര്‍ റേഞ്ച് നല്കുന്ന 2.6kWh പതിപ്പിനേക്കാള്‍ 27 കിലോമീറ്റര്‍ അധികം റേഞ്ച് നല്കാന് പുതിയ വകഭേദത്തിന് സാധിക്കും. മികച്ച തെര്‍മല്‍ സ്റ്റെബിലിറ്റിയും ദീര്‍ഘകാല ഈടുനില്പും നല്കുന്ന എല്എഫ്പി കെമിസ്ട്രിയാണ് പുതിയ ബാറ്ററിയില്‍ ഉപയോഗിച്ചിരിക്കുന്നതെന്നാണ് കൈനറ്റിക് വ്യക്തമാക്കുന്നത്. കൈനറ്റിക് അവകാശപ്പെടുന്ന 132 കിലോമീറ്റര്‍ റേഞ്ച് ഐഡിസിസാക്ഷ്യപ്പെടുത്തിയ കണക്കാണ്. യഥാര്‍ഥ റോഡ് സാഹചര്യങ്ങളില്‍ ഇതില്‍ വ്യത്യാസമുണ്ടാവും. യാത്ര ചെയ്യുന്ന പാതകള്‍, ഗതാഗതക്കുരുക്ക്, ഭാരം, വേഗത, ടയര്‍ പ്രഷര്‍ അന്തരീക്ഷ താപനില, റൈഡ് മോഡ് എന്നിവയെല്ലാം റേഞ്ചിനെ സ്വാധീനിക്കും. ബാറ്ററിയുടെ വലിപ്പം കൂട്ടിയതിനൊപ്പം കൈനറ്റിക് ഡിഎക്സ് പ്ലസ് 3.1kWh പതിപ്പില്‍ താരതമ്യേന കരുത്തുകുറഞ്ഞ 3.8kW പിക് ഔട്ട്പുട്ട് നല്കുന്ന മോട്ടാറാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതും റേഞ്ച് കൂട്ടുന്നുണ്ട്. അതേസമയം ഡിഎക്സ് പ്ലസ് 2.6kWh പതിപ്പില്‍ 4.78kW കരുത്തുറ്റ മോട്ടാര്‍ ലഭ്യമാണ്. പുതിയ 3.1kWh മോഡലില്‍ റേഞ്ച്, പവര്‍ എന്നിങ്ങനെ രണ്ട് റൈഡിങ് മോഡുകളാണുള്ളത്. ഡിഎക്സ് മോഡലിലും ചെറിയ ബാറ്ററിയുള്ള ഡിഎക്സ് പ്ലസിലും ലഭ്യമായിട്ടുള്ള ടര്‍ബോ മോഡ് ഈ 3.1kWh മോഡലിലില്ല. സാധാരണ ഡിഎക്സ് പ്ലസ് വകഭേദത്തിലുള്ള ഫീച്ചറുകള്‍ തന്നെയാണ് പുതിയ ഡിഎക്സ് പ്ലസ് 3.1kWh പതിപ്പിലും നല്‍കിയിട്ടുള്ളത്. മെറ്റല്‍ ബോഡി, എല്‍ഇഡി ലൈറ്റുകള്‍, 8.8 ഇഞ്ച് എല്‍സിഡി ഇന്‍സ്ട്രുമെന്റ് സ്ക്രീന്‍, സീറ്റിനടിയിലായി 37 ലീറ്റര്‍ സ്റ്റോറേജ് സ്പേസ് എന്നിവയും ഈ മോഡലില്‍ നിലനിര്‍ത്തുന്നുണ്ട്. പാസ്വേഡ് അടിസ്ഥാനമാക്കിയുള്ള ഇഗ്നിഷനുള്ള കീലെസ് ഗോ സംവിധാനം, ഈസി ഫ്ളിപ് ഫുട്റെസ്റ്റുകള്‍, ക്രൂസ് കണ്ട്രോള്, ടെലിമാറ്റിക്സ്, മുന്നില്‍ ഡിസ്ക് ബ്രേക്ക്, പാര്‍ക്ക് അസിസ്റ്റ്, റിവേഴ്സ് മോഡ്, റീജനറേറ്റീവ് ബ്രേക്കിങ് തുടങ്ങി നിരവധി ഫീച്ചറുകളും പുതിയ മോഡലിലുണ്ട്. ഡിഎക്സ് പ്ലസ് പതിപ്പിലുള്ള റെഡ്, ബ്ലൂ, ബ്ലാക്ക്, ഗ്രേ, വൈറ്റ് എന്നീ അഞ്ചു നിറങ്ങളില്‍ പുതിയ ഡിഎക്സ് പ്ലസ് 3.1kWh ലഭ്യമാണ്.
Sports ⏭️


