NEWS
യുകെയിലെ എയർ ട്രാഫിക് തകരാർ: റദ്ദാക്കിയത് തൊണ്ണൂറോളം വിമാന സർവീസുകൾ; ‘വലഞ്ഞ്’ യാത്രക്കാർ, വരും ദിവസങ്ങളിലും മാറ്റം

ഹേഗ്∙ യുകെയിലെ എയർ ട്രാഫിക് കൺട്രോൾ സംവിധാനത്തിലുണ്ടായ സാങ്കേതിക തകരാറിനെ തുടർന്ന് നെതർലൻഡ്സിനും ബ്രിട്ടനും ഇടയിലുള്ള തൊണ്ണൂറോളം വിമാന സർവീസുകൾ റദ്ദാക്കി. ഡാറ്റ പ്രൊസസിങിലുണ്ടായ തടസ്സമാണ് സർവീസുകളെ പ്രതികൂലമായി ബാധിച്ചതെന്ന് യൂറോപ്യൻ എയർ ട്രാഫിക് സെന്ററായ യൂറോകൺട്രോൾ അറിയിച്ചു.യുകെയിലെ 15 എയർപോർട്ടുകളുടെ പ്രവർത്തനം നിയന്ത്രിക്കുന്ന നാഷനൽ എയർ ട്രാഫിക് സർവീസാണ് ചൊവ്വാഴ്ച ഉച്ചയോടെ പ്രശ്നം സ്ഥിരീകരിച്ചത്. ഇതോടെ, ലണ്ടൻ മേഖലയിലെ നാല് പ്രധാന എയർപോർട്ടുകളിലേക്കുള്ള വിമാന സർവീസുകൾ വൻതോതിൽ തടസ്സപ്പെട്ടു.അതേസമയം, ചൊവ്വാഴ്ച വൈകീട്ടോടെ സാങ്കേതിക തകരാർ പരിഹരിച്ചതായും സർവീസുകൾ പൂർണമായി സാധാരണ നിലയിലാക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും നാഷനൽ എയർ ട്രാഫിക് സർവീസ് വ്യക്തമാക്കി. എയർസ്പേസ് തുറന്നിട്ടുണ്ടെങ്കിലും വിമാന സർവീസുകൾ പൂർണ തോതിലാകാൻ സമയമെടുക്കുമെന്നും, യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ടിൽ ഖേദിക്കുന്നതായും അധികൃതർ അറിയിച്ചു. (Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം മലയാള മനോരമയുടേതല്ല. ഇത് schiphol എന്ന ഫെയ്സ്ബുക് അക്കൗണ്ടിൽ നിന്ന് എടുത്തിട്ടുളളതാണ്.)
Fashion ⏭️


