മണിരത്നം ചിത്രം ഇഞ്ചി വെള്ളം പ്രണയിച്ച് സേതുപതിയും സായ് പല്ലവിയും

വിജയ് സേതുപതി, സായ് പല്ലവി എന്നിവരെ പ്രധാന കഥാപാത്രമാക്കി മണിരത്നം സംവിധാനം ചെയ്യുന്ന ചിത്രത്തിന് ഇഞ്ചിവെള്ളം എന്ന് പേരിട്ടു . കൊൽക്കത്തയുടെ പശ്ചാത്തലത്തിൽ റൊമാന്റിക് ജോണറിൽ ഒരുങ്ങുന്ന ചിത്രത്തിൽ പ്രണയിതാക്കളായി വിജയ് സേതുപതിയേയും സായ് പല്ലവിയേയും കാണാം. ടൈറ്റിൽ പ്രഖ്യാപനത്തിന്റെ ഭാഗമായി വിജയ് സേതുപതിയുടെയും സായ് പല്ലവിയുടെയും കണ്ണുകളുമായി പോസ്റ്റർ പുറത്തിറങ്ങിയത് ഏറെ ശ്രദ്ധ നേടി. എ.ആർ. റഹ്മാൻ ആണ് ഈണം. ചെക്ക ചിവന്ത വാനം എന്ന കൾട്ട് ക്ളാസിക്കിനുശേഷം മണിരത്നം ചിത്രത്തിന്റെ ഭാഗമായി വിജയ് സേതുപതി എത്തുന്നു. മണിരത്നത്തിന്റെ മദ്രാസ് ടാക്കീസിന്റെ ബാനറിൽ ആണ് നിർമ്മാണം.
Business ⏭️


