NEWS
ഇറാന്റെ ആകാശവും പൂട്ടാൻ യുഎസ്, അഞ്ച് എണ്ണക്കപ്പലുകൾ തകർത്തു, സെഞ്ചറിയിലേക്ക് ക്രൂഡോയിൽ, വില കയറ്റാൻ ചൈനയും

രാജ്യാന്തര വിപണികളിൽ ആശങ്കയായി ആക്രമണവും പ്രത്യാക്രമണവും തുടർന്ന് അമേരിക്കയും ഇറാനും. ഇറാന്റെ പിന്തുണയുള്ള ഹൂതി വിമതർ സൗദി അറേബ്യയിൽ നടത്തുന്ന ആക്രമണങ്ങൾ എണ്ണവിലയും ഉയർത്തുകയാണ്. ഇത് പണപ്പെരുപ്പ ഭീഷണിയും വർധിപ്പിച്ചു. ഓഹരി വിപണികൾ ആശങ്കയിലാണ്. കഴിഞ്ഞ ദിവസങ്ങളിൽ അമേരിക്കൻ യുദ്ധക്കപ്പലുകളെ ആക്രമിച്ചതിനു പകരമായി അഞ്ച് ഇറാനിയൻ എണ്ണക്കപ്പലുകളെ തകർത്തെന്ന് യുഎസ് സൈന്യം അറിയിച്ചു. ഇറാനിയൻ സൈന്യവുമായി ബന്ധമുള്ള 4 കപ്പലുകളെ ഒമാൻ തീരത്തും ഒരു കപ്പലിനെ ഖാർഗ് ദ്വീപിനു സമീപവുമാണ് ആക്രമിച്ചത്. ഇതിനു മറുപടിയായി ജോർദാനിലെ യുഎസ് ക്യാംപിനു നേരെ മിസൈൽ ആക്രമണം നടത്തിയെന്നു ഇറാനും പ്രതികരിച്ചു. കൂടുതൽ ആക്രമണം നടത്തുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സെഞ്ചറി അടിക്കാൻ എണ്ണവിലകഴിഞ്ഞ മാസങ്ങളിൽ നിന്ന് വിഭിന്നമായി ക്രൂഡോയിൽ വിപണിയിൽ ചൈനീസ് ഡിമാൻഡ് വർധിച്ചതും വില ഉയരാൻ കാരണമായെന്നാണ് വിദഗ്ധർ പറയുന്നത്. ഹോർമുസ് അടഞ്ഞതോടെ ലോക എണ്ണവിപണിയിൽ പ്രതിദിനം 10-15 ദശലക്ഷം ബാരൽ വരെ കുറവ് അനുഭവപ്പെട്ടിരുന്നു. എന്നാൽ അന്ന് ചൈനീസ് ഡിമാൻഡ് കാര്യമായി ഇല്ലായിരുന്നു. ഇത് വില പിടിവിട്ടു കുതിക്കാതിരിക്കാൻ കാരണമായി. അതേസമയം, ചൈനയുടെ എണ്ണശേഖരം കുറയുകയും ഇറാനിൽ നിന്നുള്ള ഇറക്കുമതിക്ക് തടസം നേരിടുകയും ചെയ്തതാണ് പുതിയ വെല്ലുവിളി. ഇതോടെ കോംഗോ, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് എണ്ണവാങ്ങാനുള്ള ശ്രമത്തിലാണ് ചൈന. ഇത് എണ്ണവില കയറ്റാനുള്ള കാരണമായേക്കുമെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
Fashion ⏭️


