NEWS
സൈലന്റ്‌വാലിക്കു പോകുന്ന റോഡിൽ പട്ടാപ്പകൽ കടുവ

മൂന്നാർ ∙ പട്ടാപ്പകൽ എസ്റ്റേറ്റ് റോഡിൽ കടുവ ഇറങ്ങി. ഇന്നലെ രാവിലെയാണു ഗൂഡാർവിള എസ്റ്റേറ്റിൽ നെറ്റിക്കുടി ഡിവിഷനിൽനിന്നു സൈലന്റ്‌വാലിക്കു പോകുന്ന റോഡിൽ കടുവ ഇറങ്ങിയത്. റോഡിലൂടെ നടന്ന കടുവ, വാഹനത്തിന്റെ ശബ്ദം കേട്ടതോടെ സമീപത്തെ തേയിലത്തോട്ടത്തിലേക്ക് ഇറങ്ങിപ്പോയി. ഒരാഴ്ച മുൻപു സൈലന്റ്‌വാലി ഡിവിഷനിൽ കടുവയിറങ്ങി മേയാൻ വിട്ടിരുന്ന പശുവിനെ കടിച്ചു പരുക്കേൽപിച്ചിരുന്നു.
Fashion ⏭️


