NEWS

‘പെടയ്ക്കണ’ മീനിനായി വിഴിഞ്ഞത്തേക്ക് ജനം ഒഴുകുന്നു; ഫ്രഷ് മീനും വാങ്ങാം, രാജ്യാന്തര തുറമുഖ കാഴ്ചയും കാണാം: ‘കണവ’യാണ് താരം


വിഴിഞ്ഞം ∙മീൻപിടിത്ത സീസൺ അവസാന ഘട്ടത്തിലേക്ക്. മേയ് പകുതിക്കു ശേഷം തുടങ്ങിയ സീസൺ ഈ മാസം അവസാനത്തോടെ കഴിയും. ഇതോടെ ജില്ലയുടെ ഇതര തീരങ്ങളിലും തമിഴ്നാട് അതിർത്തികളിലും നിന്നുള്ള മത്സ്യത്തൊഴിലാളികളും യാനങ്ങളും സ്വന്തം നാടുകളിലേക്ക് യാത്രയാകും. അവസാന ഘട്ടത്തിലേക്ക് എത്തുമ്പോൾ ഇക്കുറിയിലെ സീസൺ പ്രതീക്ഷച്ചതിലും മെച്ചം ആയിരുന്നു എന്നു മത്സ്യത്തൊഴിലാളികൾ പറഞ്ഞു.വാള മത്സ്യം ഒഴികെ മറ്റുള്ളവയെല്ലാം യഥേഷ്ടം ലഭിച്ചു. കണവ മത്സ്യം ആയിരുന്നു ഏറെ ലഭിച്ചത്. ഇപ്പോഴും തീരത്ത് താരം കണവ തന്നെ എന്നു തൊഴിലാളികൾ പറയുന്നു. കണവയുടെ പല വക ഭേദങ്ങൾ ധാരാളമായി ലഭിക്കുന്നത് കയറ്റുമതി കമ്പോളത്തിന് ഉണർവായി. ഈ സീസണിൽ വിഴിഞ്ഞത്തു നിന്നും വിദേശ തീൻ മേശയിൽ എത്തിയത് ഒരു ലക്ഷത്തോളം ടൺ കണവ മത്സ്യം ആണെന്ന് ഈ രംഗത്തുള്ളവർ പറഞ്ഞു. സീസൺ തുടങ്ങി ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ ആണ് കണവ ധാരാളമായി ലഭിച്ചത് എന്നതും ശ്രദ്ധേയം. നല്ല വിലയും ലഭിക്കുന്നതായി തൊഴിലാളികൾ പറഞ്ഞു.


Fashion ⏭️

Back to top button