NEWS

കരുനാഗപ്പള്ളിയിൽ 6 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ; തീരദേശ മേഖലയിൽ പരിശോധന തുടരുന്നു


കൊല്ലം∙ കരുനാഗപ്പള്ളിയിൽ എംഡിഎംഎയുമായി യുവാവ് പിടിയിൽ. കുലശേഖരപുരം പുന്നക്കുളം സ്വദേശി മിഥിലാൽ ആണ് പിടിയിലായത്. ഇയാളുടെ പക്കൽ നിന്നും 6 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് മിഥിലാൽ പിടിയിലായത്. കഞ്ചാവ് കൈവശം വച്ചതിന് ഇയാളുടെ പേരിൽ നിലവിൽ കേസുണ്ട്. നിരവധി അടിപിടി കേസുകളിലും ഇയാൾ പ്രതിയാണ്. മദ്യം, മയക്കുമരുന്ന് മാഫിയയ്ക്കെതിരെ തീരദേശ മേഖലയിൽ വ്യാപകമായി പരിശോധന നടത്തുകയാണെന്ന് എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു.


Fashion ⏭️

Back to top button