BUSINESS

ഓഹരി വിപണിയിൽ ട്രേഡർമാർ നേരിടുന്ന വെല്ലുവിളികളും, പരിഹാരങ്ങളും അറിയാം, ET സ്മാർട് കോൺക്ലേവ് സെപ്റ്റംബർ 19ന് കൊച്ചിയിൽ


നിക്ഷേപകർ ആവേശത്തോടെ കാത്തിരിക്കുന്ന ‘ET മലയാളം – Power of Wealth Conclave! Smart conversations’, ‘ദി റെനെയ് കൊച്ചി’യിൽ വെച്ച് 2026 സെപ്റ്റംബർ 19ന് നടക്കും. ഈ ഇവന്റിൽ, സെബി രജിസ്റ്റേർഡ് അനലിസ്റ്റും, ഓഹരി വിപണിയിൽ പതിറ്റാണ്ടുകളുടെ അനുഭവ സമ്പത്തുമുള്ള കൃഷ്ണകുമാർ ബാലകൃഷ്ണൻ , സെഷൻ അവതരിപ്പിക്കും. ‘ഓഹരി വിപണിയിൽ ഓരോ ട്രേഡറും നേരിടുന്ന മറഞ്ഞിരിക്കുന്ന വെല്ലുവിളികൾ’ (‘The Hidden Challenge Every Trader Faces’) എന്ന വിഷയത്തിലാണ് അദ്ദേഹം ഉൾക്കാഴ്ച്ചകൾ പകർന്നു നൽകുക.ഇന്ന് മലയാളികൾ സാമ്പത്തികമായി നേട്ടമുണ്ടാക്കാനും, ഫിനാൻഷ്യൽ ഫ്രീഡം നേടാനുമുള്ള അവസരങ്ങൾ തേടുകയാണ്. ഇക്കാലത്ത് ഓഹരി വിപണിയിലടക്കം വലിയ അവസരങ്ങൾ തുറന്നു കിടക്കുന്നുണ്ട്. എന്നാൽ സ്റ്റോക്ക് മാർക്കറ്റിനെ എങ്ങനെ സമീപിക്കണം എന്ന കാര്യത്തിൽ പലർക്കും സംശയങ്ങളും, ആശയക്കുഴപ്പങ്ങളുമുണ്ട്. ഇവിടെയാണ് ഓഹരി വിപണിയുടെ ദീർഘകാലത്തെ ചലനങ്ങൾ അടുത്തറിഞ്ഞിട്ടുള്ള അനലിസ്റ്റുകൾ നൽകുന്ന ഉൾക്കാഴ്ച്ചകൾ വിലപിടിപ്പുള്ളതായി മാറുന്നത്. ചിലപ്പോൾ ഒരേയൊരു പോയിന്റ്, ഒരു ആശയം, അതായിരിക്കും നിങ്ങളുടെ സാമ്പത്തിക ജീവിതം തന്നെ മാറ്റിമറിക്കാൻ പോകുന്നത്.എല്ലാ ട്രേഡർമാരും പൊതുവായി അഭിമുഖീകരിക്കുന്ന വെല്ലുവിളികളെക്കുറിച്ചാണ് കൃഷ്ണകുമാർ ബാലകൃഷ്ണൻ ആഴത്തിലുള്ള വിശകലനം നടത്തുന്നത്. ഇന്ത്യയിലും, വിദേശത്തുമായി നിരവധിയാളുകൾക്ക് വർഷങ്ങളായി പരിശീലനം നൽകി വരുന്ന അദ്ദേഹം ട്രേഡർമാരുടെ യഥാർത്ഥ പ്രശ്നങ്ങൾ തിരിച്ചറിഞ്ഞിട്ടുള്ള വ്യക്തിയാണ്. പ്രായോ​ഗികമായി എങ്ങനെ നല്ല ഒരു ട്രേഡ് എടുക്കാം, നിക്ഷേപം നടത്താം എന്ന തിരിച്ചറിവ് നൽകുകയാണ് ഈ സെഷന്റെ ലക്ഷ്യം.നിരവധി ഇൻഡിക്കേറ്ററുകൾ, സോഷ്യൽ മീഡിയ ടിപ്പുകൾ എന്നിവയേക്കാൾ ഓഹരി വിപണിയിൽ പ്രാധാന്യം അർഹിക്കുന്ന ചില കാര്യങ്ങളുണ്ട്. ട്രേഡിങ്ങിലും, നിക്ഷേപത്തിലും പ്രൈസ് ആക്ഷൻ എന്തു കൊണ്ട് പ്രധാനമാകുന്നു, അത് പ്രൊഫഷണലായി എങ്ങനെ ചെയ്യണം എന്ന് ഈ സെഷനിൽ പങ്കെടുക്കുന്നവർക്ക് വ്യക്തമായ ഉൾക്കാഴ്ച്ച ലഭിക്കുന്ന വിധമാണ് അവതരണം നടക്കുക.അടിസ്ഥാനപരവും, സാങ്കേതികവുമായ വശങ്ങൾക്കൊപ്പം വികാരത്തിനും നിക്ഷേപ/വ്യാപാര തീരുമാനങ്ങളിൽ വലിയ പങ്കുണ്ട്. വിപണിയെ സൈക്കോളജിക്കലായി എങ്ങനെ സമീപിക്കാം എന്ന വിഷയവും ഇവിടെ ചർച്ച ചെയ്യപ്പെടും.കൃഷ്ണകുമാർ ബാലകൃഷ്ണൻ ഉൾപ്പെടെ, സാമ്പത്തിക രം​ഗത്തെ വിദ​ഗ്ധരുമായി നേരിട്ട് സംവദിക്കാനും, മികച്ച സാമ്പത്തിക തീരുമാനങ്ങൾ എടുക്കാനുമുള്ള അവസരമാണ് ഇവിടെ ലഭിക്കുന്നത്. നിങ്ങളുടെ സാമ്പത്തിക ഭാവി കൂടുതൽ സുരക്ഷിതമാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താംഉടൻ നടക്കാൻ പോകുന്ന ഈ ഇവന്റിൽ സീറ്റുകൾ പരിമിതമാണ്. പ്രവേശനം രജിസ്ട്രേഷനിലൂടെ മാത്രം. താഴെ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് രജിസ്ട്രേഷൻ നടത്താവുന്നതാണ്.ലിങ്ക്: https://docs.google.com/forms/d/1kBggfm0WB9W_yh5xQf_NC2xc4mJ3T3ZeXN_lG6XRdKs/edit


Read News

Back to top button