NEWS

മേൽശാന്തി എത്തിയപ്പോൾ ക്ഷേത്രത്തിൽ ആയുധവുമായി യുവാവ്; ചോദ്യം ചെയ്തതോടെ കടന്നു കളഞ്ഞു


കൊട്ടിയം ∙ തഴുത്തല മഹാഗണപതി ക്ഷേത്രത്തിൽ പുലർച്ചെ യുവാവ് ആയുധവുമായി എത്തി. ഞായറാഴ്ച പുലർച്ചെ നാലിനാണു കൈവശം കമ്പിയുമായി യുവാവ് ക്ഷേത്ര വളപ്പിലേക്കു കടന്നത്. ക്ഷേത്രം തുറക്കുന്നതിനായി മേൽശാന്തി എത്തിയപ്പോഴാണ് ആയുധവുമായി നിൽക്കുന്ന യുവാവിനെ കണ്ടത്. ചോദ്യം ചെയ്തതോടെ കടന്നു കളയുകയായിരുന്നു. ഇയാൾ മാസ്ക് ധരിച്ചിരുന്നു. ക്ഷേത്ര ഭാരവാഹികൾ പൊലീസിൽ പരാതി നൽകി. പൊലീസെത്തി സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചു. ഇയാളെ മറ്റൊരാൾ സ്കൂട്ടറിൽ ക്ഷേത്രത്തിനുസമീപം ഇറക്കിവിടുന്നതായും ദൃശ്യങ്ങളിലുണ്ട്.


Fashion ⏭️

Back to top button