AUTO

ഇലക്ട്രിക് വാഹനങ്ങൾ ടാക്സിയായി റജിസ്റ്റർ ചെയ്യാൻ തടസ്സമില്ല: മോട്ടോർ വാഹന വകുപ്പ്


കേരളത്തിൽ ഇലക്ട്രിക് കാറുകൾ ടാക്സി ഉപയോഗിക്കാം. ടാക്സി ആയി റജിസ്റ്റർ ചെയ്യുന്നതിൽ നിയമ തടസ്സങ്ങൾ ഒന്നുമില്ലെന്ന് മോട്ടർ വാഹന വകുപ്പ്. സംസ്ഥാനത്ത് ഇലക്ട്രിക് വാഹനങ്ങൾക്ക് മോട്ടോർ വാഹന വകുപ്പ് (MVD) ടാക്സി പെർമിറ്റോ രജിസ്ട്രേഷനോ നൽകുന്നില്ല എന്ന രീതിയിൽ സോഷ്യൽ മീഡിയയിലും മറ്റും പ്രചരിക്കുന്ന വാർത്തകൾ തീർത്തും അടിസ്ഥാനരഹിതമാണെന്ന് എംവിഡി വ്യക്തമാക്കുന്നു.കേരളത്തിൽ ഇലക്ട്രിക്കോ അല്ലാത്തതോ ആയ വാഹനം ടാക്സിയായി രജിസ്റ്റർ ചെയ്യണമെങ്കിൽ മോട്ടോർ വാഹന നിയമപ്രകാരം ഇങ്ങനെയാണ് :∙ CMVR 118 പ്രകാരം വേഗത 80 km/h ആയി ക്രമീകരിക്കുന്ന, AIS 018 മാനദണ്ഡങ്ങൾ പാലിക്കുന്ന സ്പീഡ് ഗവേണർ ഘടിപ്പിച്ചിരിക്കണം.∙ CMVR 50, 51 പ്രകാരം ഇലക്ട്രിക് ടാക്സികൾക്ക് നിർബന്ധമാക്കിയിട്ടുള്ള പച്ച പശ്ചാത്തലത്തിൽ മഞ്ഞ അക്ഷരങ്ങളുള്ള നമ്പർ പ്ലേറ്റ് വേണം ഉപയോഗിക്കാൻ.∙ ഇലക്ട്രിക് വാഹനങ്ങൾക്ക് ബാധകമായ ടാക്സേഷൻ നിയമപ്രകാരമുള്ള നികുതി അടച്ചിരിക്കണം. 


Sports ⏭️

Back to top button