NEWS

‘റഷ്യൻ സൈന്യത്തിൽ ചേരണം’: കസ്റ്റഡിയിലെടുത്ത ഇന്ത്യൻ യുവാവിനോട് പൊലീസ് ക്രൂരതയെന്ന് ആരോപിച്ച് ഭാര്യ


മോസ്കോ∙ ഭർത്താവിനെ റഷ്യൻ പൊലീസ് കസ്റ്റഡിയിലെടുത്തുവെന്നും റഷ്യൻ സൈന്യത്തിൽ ചേരാൻ സമ്മർദം ചെലുത്തുന്നുവെന്നും ആരോപിച്ച് ഇന്ത്യൻ യുവതി. മോസ്‌കോയിലുള്ള സ്‌നേഹ ഗുപ്തയാണ് സമൂഹമാധ്യമത്തിലൂടെ ഗുരുതരമായ ആരോപണം ഉന്നയിച്ച് രംഗത്ത് വന്നിരിക്കുന്നത്. ‌‌യുപിലെ കാൺപൂരിൽ നിന്നുള്ള എൻജിനീയറായ ചന്ദൻ ഗുപ്തയുടെ ഭാര്യയാണ് സ്നേഹ.നോയിഡ ആസ്ഥാനമായുള്ള കമ്പനി വഴി ലഭ്യമായ സ്പെഷലിസ്റ്റ് വീസയിലാണ് കുടുംബം മോസ്കോയിലെത്തിയതെന്ന് യുവതി അവകാശപ്പെട്ടു. ഞായറാഴ്ച ഉച്ചയ്ക്ക് 12.30 ഓടെ റഷ്യൻ പൊലീസ് ഭർത്താവിനെ അറസ്റ്റ് ചെയ്തു. തങ്ങൾക്ക് 10 വയസ്സുള്ള മകനുണ്ട്. കുടുംബം വളരെയധികം വിഷമത്തിലൂടെയാണ് കടന്നുപോകുന്നത്. ഭർത്താവിനെ പൊലീസ് ഉപദ്രവിച്ചതായും യുവതി വിഡിയോയിൽ ആരോപിക്കുന്നുണ്ട്.ഇവരുടെ മോചനത്തിനായി ഇന്ത്യൻ എംബസി എംബസി പ്രാദേശിക അധികാരികളോട് വിഷയം ഉന്നയിക്കുകയും അവരെ വിട്ടയക്കണമെന്ന് അഭ്യർഥിക്കുകയും ചെയ്തിട്ടുണ്ട്.  ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം മലയാള മനോരമയുടേതല്ല. ഇത് Instagram/advocatesnehaguota8106ൽ നിന്ന് എടുത്തിട്ടുളളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.


Fashion ⏭️

Back to top button