NEWS
‘ഭൂകമ്പം പോലെ വൻ ശബ്ദം, രക്ഷിക്കണേ…’: നിലംപതിച്ചത് 50 വർഷം പഴക്കമുള്ള കെട്ടിടം; അവശിഷ്ടങ്ങൾക്കുള്ളിൽനിന്ന് നിലവിളി

ന്യൂഡൽഹി∙ ഡൽഹിയിൽ ഹോസ്റ്റൽ കെട്ടിടം തകർന്നുവീണ സ്ഥലത്ത് രക്ഷാപ്രവർത്തനത്തിനായി വൻസംഘം. അവശിഷ്ടങ്ങൾക്കിടയിൽനിന്ന് കരച്ചിൽ കേൾക്കുന്നുണ്ടെന്നും ഇവിടം പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്നും രക്ഷാപ്രവർത്തകർ പറഞ്ഞു. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ ചിലരെ ഫോണിൽ ബന്ധപ്പെടാനായെന്ന് സൗത്ത് വെസ്റ്റ് ഡൽഹി എംഎൽഎ അനിൽ ശർമ മാധ്യമങ്ങളോടു പറഞ്ഞു. 40–50 വർഷം പഴക്കമുള്ള അഞ്ചുനില കെട്ടിടമാണ് തകർന്നുവീണത്. ഡൽഹി സർവകലാശാലയുടെ സൗത്ത് ക്യാംപസിൽ പഠിക്കുന്ന ആൺകുട്ടികളാണ് ഹോസ്റ്റൽ ഡേസ് എന്ന കെട്ടിടത്തിൽ താമസിച്ചിരുന്നത്. അതേസമയം, അപകടത്തിന്റെ വ്യാപ്തി കണക്കിലെടുത്ത് ഡൽഹി എയിംസിൽ കൂടുതൽ കിടക്കകൾ സജ്ജീകരിച്ചു. അവധിയിലുള്ള ആരോഗ്യ പ്രവർത്തകരെയും തിരിച്ചുവിളിച്ചിട്ടുണ്ട്. പരുക്കേറ്റവരെ എയിംസിലെ ട്രോമാ വിഭാഗത്തിലാണ് പ്രവേശിപ്പിച്ചിട്ടുള്ളത്.
Fashion ⏭️


